Home> World
Advertisement

ശ്രീലങ്കയില്‍ ഏറ്റുമുട്ടല്‍: കുട്ടികളടക്കം 15 പേര്‍ കൊല്ലപ്പെട്ടു

അമ്പാര ജില്ലയിലെ സെയ്ന്തമരുത് എന്നാ സ്ഥലത്തുവെച്ചായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്.

ശ്രീലങ്കയില്‍ ഏറ്റുമുട്ടല്‍: കുട്ടികളടക്കം 15 പേര്‍ കൊല്ലപ്പെട്ടു

കൊളംമ്പോ: ഈസ്റ്റര്‍ ദിനത്തിലെ സ്ഫോടന പരമ്പരയില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നവരെ തിരഞ്ഞ് നടത്തിയ റെയ്ഡിനിടയില്‍ ഏറ്റുമുട്ടല്‍.  ആറു കുട്ടികളടക്കം 15 പേര്‍ കൊല്ലപ്പെട്ടു.

അമ്പാര ജില്ലയിലെ സെയ്ന്തമരുത് എന്നാ സ്ഥലത്തുവെച്ചായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്.  സ്ഫോടകവസ്തുക്കള്‍ ശേഖരിച്ച് വെച്ചിട്ടുണ്ട് എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.

പൊലീസും സൈന്യവും സംയുക്തമായാണ് തിരച്ചില്‍ നടത്തിയത്.  ഇതിനിടയില്‍ ഒരുകൂട്ടം ആളുകള്‍ നിറയൊഴിക്കുകയായിരുന്നു പിന്നാലെ സ്ഫോടനവുമുണ്ടായി.  ചാവേറുകള്‍ പൊട്ടിതെറിച്ചതാണെന്നാണ് സൂചന.  ഏറ്റുമുട്ടലിനൊടുവില്‍ മൂന്ന്പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

മാത്രമല്ല രണ്ട് വാഹനങ്ങളും കണ്ടെടുത്തിട്ടുണ്ട്. ഇതിലൊന്ന് ശ്രീലങ്കയിലെ തീവ്രവാദ സംഘടനയായ നാഷണല്‍ തൗഹീദ് ജമാഅത്തിന്‍റെ സഹ്രാന്‍ ഹാഷിമിന്റേതാണെന്നാണ് കരുതുന്നത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റതായും ഒരു പ്രദേശവാസി കൊല്ലപ്പെട്ടതായും വിവരങ്ങളുണ്ട്.

സ്‌ഫോടകവസ്തുക്കള്‍, ചാവേര്‍ ആക്രമണത്തിനുപയോഗിക്കുന്ന കിറ്റുകള്‍, ഡിറ്റണേറ്ററുകള്‍, ഐഎസിന്‍റെ പതാക, യൂണിഫോം എന്നിവ ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തെ വീടുകളിളില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.

253 പേര്‍ കൊല്ലപ്പെട്ട ഈസ്റ്റര്‍ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് 76 പേരാണ് ഇതുവരെ അറസ്റ്റിലായത്. ഇവരില്‍ ഈജിപ്ത്, സിറിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരുമുണ്ട്. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഐഎസ്‌ ഏറ്റെടുത്തു. 

Read More