GOAT Movie

ദളപതി വിജയ് നായകനായെത്തുന്ന ദ് ഗോട്ടിനായുള്ള കാത്തിരിപ്പിലാണ് ആരാധകരും സിനിമാ പ്രേമികളും. വെങ്കട് പ്രഭു സംവിധാനം ചെയ്തിരിക്കുന്ന ഗോട്ട് സയൻസ് ഫിക്ഷൻ ആക്ഷൻ ത്രില്ലർ ചിത്രമാണ്.

വിജയ്

ചിത്രത്തിൽ രണ്ട് ഗെറ്റപ്പുകളിലാണ് വിജയ് എത്തുന്നത്. ഗാന്ധി, ജീവൻ എന്നീ രണ്ട് കഥാപാത്രങ്ങളായി അച്ഛനും മകനുമായാണ് താരം എത്തുന്നത്. ചിത്രത്തിനായി 200 കോടി രൂപയാണ് വിജയ് കൈപ്പറ്റിയതെന്നാണ് നിർമാതാക്കൾ വ്യക്തമാക്കിയത്.

സ്നേഹ

ഗോട്ടിൽ ഒരു പ്രധാന കഥാപാത്രത്തെയാണ് നടി സ്നേഹ അവതരിപ്പിക്കുന്നത്. 30 ലക്ഷം രൂപയാണ് ചിത്രത്തിൽ സ്നേഹയുടെ പ്രതിഫലം.

പ്രഭു ദേവ

ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രമായാണ് പ്രഭു ദേവ എത്തുന്നത്. പ്രഭു ദേവ ചിത്രത്തിനായി രണ്ട് കോടി രൂപയാണ് കൈപ്പറ്റിയതെന്നാണ് റിപ്പോർട്ടുകൾ.

പ്രശാന്ത്

മുൻനിര നായകനായിരുന്ന പ്രശാന്തിന് സിനിമയിൽ പിന്നീട് വലിയ ഇടവേളയുണ്ടായി. താരത്തിൻറെ തിരിച്ചുവരവ് ചിത്രമാകും ഗോട്ട് എന്നാണ് പ്രതീക്ഷ. 75 ലക്ഷം രൂപയാണ് താരത്തിൻറെ പ്രതിഫലം.

ജയറാം

ഗോട്ടിലെ പ്രധാന കഥാപാത്രങ്ങളിലൊന്ന് കൈകാര്യം ചെയ്യുന്നത് ജയറാമാണ്. 50 ലക്ഷം രൂപയാണ് ചിത്രത്തിലെ ജയറാമിൻറെ പ്രതിഫലമെന്നാണ് റിപ്പോർട്ടുകൾ.

അജ്മൽ അമീർ

നായകനായും വില്ലനായും ചലച്ചിത്രലോകത്ത് തിളങ്ങുന്ന അജ്മൽ അമീറിന് 50 ലക്ഷം രൂപയാണ് ചിത്രത്തിൽ പ്രതിഫലം.

വെങ്കട് പ്രഭു

സംവിധായകൻ വെങ്കട് പ്രഭു 10 കോടി രൂപയാണ് ചിത്രത്തിനായി കൈപ്പറ്റിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

യുവൻ ശങ്കർരാജ

ഗോട്ടിൻറെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് യുവൻ ശങ്കർ രാജയാണ്. ഒരു കോടി രൂപയാണ് യുവാൻറെ പ്രതിഫലം. 400 കോടി രൂപ ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

Read Next Story