ആരോ​ഗ്യപരിപാലനം

കൃത്യ സമയത്ത് ഭക്ഷണം കഴിക്കുക എന്നതാണ് ആരോ​ഗ്യപരിപാലനത്തിലെ അടിസ്ഥാനം. പ്രഭാത ഭക്ഷണം പോലെ തന്നെ അത്താഴത്തിനും അതിന്റേതായ പ്രധാന്യമുണ്ട്.

ആസിഡ് റിഫ്ലക്സ്

ഉറങ്ങുന്നതിന് രണ്ടോ മൂന്നോ മണിക്കൂർ മുമ്പ് ഭക്ഷണം കഴിക്കണമെന്നാണ് ആരോഗ്യവിദഗ്ദർ പറയുന്നത്. ഇത് ആസിഡ് റിഫ്ലക്സ് പോലുള്ള പ്രശ്നങ്ങൾ തടയാൻ സഹായിക്കും.

ദഹന പ്രക്രിയ

രണ്ടോ മൂന്നോ മണിക്കൂർ മുമ്പ് അത്താഴം കഴിക്കുന്നത് ശരീരത്തിൻ്റെ സ്വാഭാവിക താളങ്ങളുമായി പൊരുത്തപ്പെടാനും ഉറങ്ങുന്നതിനു മുൻപ് ഭക്ഷണം ദഹിക്കാനും അനുവദിക്കുന്നു.

ഗ്യാസ്ട്രിക് ജ്യൂസ്

അത്താഴത്തിനും ഉറക്കത്തിനും ഇടയിൽ 2-3 മണിക്കൂർ ഇടവേള പാലിക്കുന്നത് ഗ്യാസ്ട്രിക് ജ്യൂസ് റിലീസ് നിയന്ത്രിക്കാൻ സഹായിക്കുന്നു.

അർബുദം

ഉറങ്ങുന്നതിന് രണ്ടോ മൂന്നോ മണിക്കൂർ മുമ്പായി അത്താഴം കഴിക്കുന്ന ആളുകൾക്ക് അർബുദം, ഇൻസുലിൻ പ്രതിരോധം, വീക്കം എന്നിവ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു.

വ്യായാമം

അത്താഴത്തിന് ശേഷം വ്യായാമം ചെയ്യുന്നവർ ഭക്ഷണം രണ്ട് ഭാ​ഗങ്ങളായി വിഭജിക്കുക. വ്യായാമത്തിന് മുൻപായി ഒരു ഭാഗം കഴിക്കുക, വ്യായാമത്തിന് ശേഷം രണ്ടാമത്തെ ഭാഗം കഴിക്കുക.

കൃത്യമായ ഇടവേള

ഉച്ചഭക്ഷണത്തിനും അത്താഴത്തിനും ഇടയിൽ നാല് മുതൽ അഞ്ച് മണിക്കൂർ വരെ ഇടവേള ഉണ്ടായിരിക്കണം.

Disclaimer

(Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

Read Next Story