Chapped Lips

പലരും നേരിടുന്ന ഒരു പ്രശ്നമാണ് ചുണ്ട് വരണ്ട് പൊട്ടുന്നത്. തണുപ്പ്കാലത്ത് ഈ അവസ്ഥ രൂക്ഷമാണെങ്കിലും ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥ, വിറ്റാമിൻ കുറവ്, നിർജ്ജലീകരണം തുടങ്ങിയവയും ഇതിന് കാരണമാണ്.

പൊടികൈകൾ

പൊടികൈകൾ ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാനായി വീട്ടിലെ തന്നെ ചില പൊടികൈകൾ സഹായിക്കും. വീടുകളിൽ ലഭ്യമായ ഈ ചേരുവകൾ ഉപയോ​ഗിച്ച് ഒരു പരിധി വരെ ഈ അവസ്ഥയെ മറികടക്കാനാകും.

തേൻ

ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാൻ തേൻ നല്ല രീതിയിൽ സഹായിക്കും. ചുണ്ടിലെ ഈർപ്പം നിലനിർത്താൻ തേൻ സഹായിക്കുന്നു. ദിവസവും ചുണ്ടിൽ തേൻ പുരട്ടി മസാജ് ചെയ്യുക.

വെളിച്ചെണ്ണ

മിക്ക വീടുകളിലും ലഭ്യമായ ഒന്നാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണയിൽ അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകൾ ചർമ്മത്തെ ഈർപ്പമുള്ളതാക്കാൻ സഹായിക്കുന്നു. വെളിച്ചെണ്ണ ചുണ്ടിൽ പുരട്ടി മസാജ് ചെയ്യുന്നത് വരണ്ട് പൊട്ടുന്നത് തടയുന്നു.

കറ്റാർവാഴ

കറ്റാർവാഴയിൽ നിന്ന് ലഭിക്കുന്ന ജെൽ ചർമ്മത്തിന് മികച്ചതാണ്. ചുണ്ടുകൾ ലോലമാക്കാൻ കറ്റാർവാഴ ജെൽ ഉപയോ​ഗിക്കുന്നത് സഹായിക്കും. മികച്ച മോയിസ്ചറൈസറായ കറ്റാർവാഴ ജെൽ ചുണ്ടിൽ പുരട്ട് മസാജ് ചെയ്യുക.

വെള്ളരിക്ക

വെള്ളരിക്ക നീരും അൽപ്പം റോസ് വാട്ടറും മിക്സ് ചെയ്ത് ചുണ്ടിൽ പുരട്ടുന്നത് വരണ്ട് പൊട്ടുന്നത് തടയുന്നു. വെള്ളരിക്കയിലുള്ള ജലാംശം ചുണ്ടുകൾ ഉണങ്ങുന്നത് തടയുകയും ജലാംശം നിലനിർത്തുകയും ചെയ്യും.

പഞ്ചസാര

ചുണ്ട് വരണ്ട് പൊട്ടുന്നത് തടയുന്നതിന് പഞ്ചസാര ചുണ്ടിൽ പുരട്ടി മസാജ് ചെയ്യുന്നത് സഹായിക്കും. പഞ്ചസാര ഒരു മികച്ച സ്ക്രബ് കൂടിയാണ്.

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക

Read Next Story