ജലാംശം

വെള്ളരിക്കയിൽ 95 ശതമാനവും വെള്ളമാണ്. ഇത് രാത്രി മുഴുവൻ ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്നു.

കലോറി

കലോറി കുറഞ്ഞ ഒരു ഭക്ഷണപദാർത്ഥമാണ് വെള്ളരിക്ക. ശരീരഭാരം കൂട്ടാതെ രാത്രിയിലെ വിശപ്പ് ശമിപ്പിക്കാൻ വെള്ളരിക്ക കഴിച്ചാൽ മതി.

ദഹനം

വെള്ളരിക്കയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹന പ്രക്രിയയെ മെച്ചപ്പെടുത്തുകയും വയർ വേദന കുറയ്ക്കുകയും ചെയ്യുന്നു.

ആന്റി ഓക്സിഡന്റുകൾ

വിറ്റാമിൻ സി, ബീറ്റാ കരോട്ടിൻ തുടങ്ങിയ ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമാണ് വെള്ളരിക്ക. ഇത് ഓക്സിഡേറ്റിവ് സ്ട്രെസ് കുറച്ച് ആരോ​ഗ്യത്തെ സംരക്ഷിക്കുന്നു.

ചർമ്മ സംരക്ഷണം

വെള്ളരിക്കയിൽ അടങ്ങിയിട്ടുള്ള ആന്റി ഇൻഫ്ലമേറ്ററി ഘടകങ്ങൾ ചർമ്മത്തെ ബാധിക്കുന്ന പ്രശ്നങ്ങൾക്ക് മികച്ച പ്രതിവിധിയാണ്.

രക്ത സമ്മർ​ദ്ദം

വെള്ളരിക്കയിൽ കാണപ്പെടുന്ന നാരുകളും ജലാംശവും രക്ത സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു.

മികച്ച ഉറക്കം

വെള്ളരിക്കയിൽ അടങ്ങിയിട്ടുള്ള മ​ഗ്നീഷ്യം പേശികളുടെ വിശ്രമത്തിന് സഹായിച്ച് നിങ്ങൾക്ക് മികച്ച ഉറക്കം നൽകുന്നു.

(Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

Read Next Story