Chia Seeds

രാവിലെ ചിയ വിത്തുകൾ കഴിക്കുന്നത് കൊണ്ട് ലഭിക്കുന്ന ഗുണങ്ങൾ

പോഷകങ്ങൾ

ചിയ വിത്തുകളിൽ ഉയർന്ന അളവിൽ നാരുകൾ, പ്രോട്ടീൻ, ഒമേഗ 3 ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇവയിൽ കാത്സ്യവും ആൻറി ഓക്സിഡൻറുകളും അടങ്ങിയിരിക്കുന്നു.

ഊർജം

ചിയ വിത്തുകൾ കഴിക്കുന്നത് ശരീരത്തിന് ഊർജം ലഭിക്കാൻ സഹായിക്കുന്നു.

ദഹനം

ചിയ വിത്തുകളിൽ അടങ്ങിയിരിക്കുന്ന നാരുകൾ ദഹനം മികച്ചതാക്കാൻ സഹായിക്കുന്നു.

ശരീരഭാരം

ഇവയിൽ പ്രോട്ടീനും ഫൈബറും ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാൻ മികച്ചതാണ്.

രക്തത്തിലെ പഞ്ചസാര

ചിയ വിത്തുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിർത്താൻ സഹായിക്കുന്നു.

ഹൃദയാരോഗ്യം

ഇവയിലെ ഒമേഗ 3 ഫാറ്റി ആസിഡുകൾ വീക്കം കുറയ്ക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം മികച്ചതാക്കാനും സഹായിക്കുന്നു.

ജലാംശം നിലനിർത്തുന്നു

ചിയ വിത്തുകൾ കുതിർത്ത് കഴിക്കുന്നത് ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്താൻ സഹായിക്കുന്നു.

ചർമ്മത്തിൻറെ ആരോഗ്യം

ആൻറി ഓക്സിഡൻറുകൾ ഫ്രീ റാഡിക്കലുകളെ ചെറുക്കുകയും ചർമ്മത്തിൻറെ ആരോഗ്യം മികച്ചതാക്കുകയും ചെയ്യുന്നു.

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

Read Next Story