പേശികളെ ബലപ്പെടുത്തുന്നു

ദിവസവും 12 യോ​ഗാസനങ്ങൾ ചെയ്യുന്നത് പേശികളെയും ലി​ഗമെന്റുകളെയും ബലപ്പെടുത്തുന്നു.

ശരീരഭാരം

സൂര്യനമസ്കാരം ചെയ്യുന്നത് ശരീരത്തിലെ കലോറി കുറയ്ക്കാൻ സഹായിക്കും. നിത്യേന ഇത് ചെയ്യുന്നത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും.

പ്രതിരോധശേഷി

നിത്യേന സൂര്യനമസ്കാരം ചെയ്യുമ്പോൾ ശരീരത്തിലുടനീളം രക്തചംക്രമണവും ഓക്സിജൻ വിതരണവും മെച്ചപ്പെടുത്തുന്നു.

ദഹനം

സൂര്യനമസ്കാരത്തിലെ ആസനങ്ങൾ കുടലിൻ്റെയും ദഹനവ്യവസ്ഥയുടെയും മികച്ച പ്രവർത്തനത്തെ സഹായിക്കുന്നു. കുടൽ സംബന്ധമായ ആരോ​ഗ്യ​പ്രശ്നങ്ങൾ ഉള്ളവർക്ക് സൂര്യനമസ്കാരം അനുയോ​ജ്യമാണ്.

ആർത്തവാരോ​ഗ്യം

സൂര്യനമസ്കാരം ദിവസവും ചെയ്യുന്നത് ആർത്തവചക്രം ക്രമീകരിക്കാനും ആർത്തവവേദനകൾ കുറയ്ക്കാനും സഹായിക്കും. ഹോർമോൺ ആരോ​ഗ്യം മെച്ചപ്പെടുത്താനും സൂര്യനമസ്കാരം ചെയ്യുന്നത് ​ഗുണം ചെയ്യും.

ബ്രെയ്ൻ

മനസ്സിനും ശരീരത്തിനും വിശ്രമം നൽകുന്നതിനോടൊപ്പം ഉറക്കം മെച്ചപ്പെടുത്താനും സൂര്യനമസ്കാരം സഹായിക്കുന്നു. അതോടൊപ്പം സമ്മർദ്ദം കുറയ്ക്കാനും ചെയ്യുന്ന പ്രവർത്തികളിൽ‌ ശ്രദ്ധ കേന്ദ്രീകരിക്കാനും സൂര്യനമസ്കാരം ചെയ്യുന്നതിലൂടെ കഴിയുന്നു.

രോ​ഗമുക്തി

സൂര്യനമസ്കാരം നിത്യേന പരിശീലിക്കുന്നത് മൊത്തത്തിലുള്ള ആരോ​ഗ്യം മെച്ചപ്പെടുത്താനും പരിക്കുകളിൽ നിന്നും വേ​ഗം മുക്തി നേടാനും സഹായിക്കും.

Read Next Story