Protein

ശരീരത്തിന്റെ ആരോ​ഗ്യത്തിന് പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ കഴിക്കേണ്ടത് അത്യാവശ്യമാണ്. ആരോഗ്യം നിലനിർത്താൻ ഇത് വളരെ പ്രധാനമാണ്. മെറ്റബോളിസം വർധിപ്പിച്ച് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും.

മുട്ട

പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണമാണ് മുട്ട. ഒരു വലിയ മുട്ടയിൽ ഏകദേശം 6.3 ​ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.

പാൽ ഉൽപ്പന്നങ്ങൾ

പാൽ ഉൽപ്പന്നങ്ങൾ പ്രോട്ടീന്റെ ഉറവിടമാണ്. ഇതിലടങ്ങിയിട്ടുള്ള കാൽസ്യം എല്ലുകളെ ബലപ്പെടുത്താൻ സഹായിക്കുന്നു.

പയർവർ​ഗങ്ങൾ

ബീൻസ്, ചെറുപയർ തുടങ്ങിയവയിൽ ധാരാളം പ്രോട്ടീൻ, നാരുകൾ, കാൽസ്യം, പൊട്ടാസ്യം, മ​ഗ്നീഷ്യം, ഇരുമ്പ് തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിന്റെ ആരോ​ഗ്യം നിലനിർത്താൻ അത്യന്താപേക്ഷിതമാണ്.

പരിപ്പ്

പ്രോട്ടീനും അവശ്യ അമിനോ ആസിഡും കൊണ്ട് സമ്പുഷ്ടമാണ് അണ്ടിപ്പരിപ്പ്. നിലക്കടല, ബദാം, പിസ്ത എന്നിവയെല്ലാം പ്രോട്ടീൻ സമ്പുഷ്ടമാണ്.

ചിക്കൻ

ഏറ്റവും കൂടുതൽ പ്രോട്ടീൻ ഉള്ളതും സാധാരണയായി എല്ലാവരും കഴിക്കുന്നതുമായ ഭക്ഷണമാണ് ചിക്കൻ. ഏറ്റവും കൂടുതൽ പ്രോട്ടീൻ നൽകുന്ന ഭാ​ഗമാണ് ചിക്കൻ ബ്രെസ്റ്റ്.

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക

Read Next Story