Vitamin C

വിറ്റാമിൻ സി അടങ്ങിയ ഭക്ഷണം കഴിക്കാൻ പറയുമ്പോൾ ആദ്യം മനസ്സിലേക്ക് വരുന്നത് ഓറഞ്ച് എന്ന പഴമായിരിക്കും. 100 ​ഗ്രാം ഓറഞ്ചിൽ 53 മൈക്രോ​ഗ്രാം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. എന്നാൽ ഓറഞ്ചിനെക്കാൾ വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങളുണ്ട്. അവ പരിചയപ്പെടാം.

പേരയ്ക്ക

പ്രതിരോധശേഷി വർധിപ്പിക്കാനും നേത്രാരോ​ഗ്യം സംരക്ഷിക്കാനും പേരയ്ക്ക ഉത്തമമാണ്. 100 ​ഗ്രാം പേരയ്ക്കയിൽ 228 മൈക്രോ​ഗ്രാം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്.

നെല്ലിക്ക

പ്രതിരോധശേഷിക്കും ചർമ്മാരോ​ഗ്യത്തിനും നെല്ലിക്ക ഉത്തമമാണ്. 100 ​ഗ്രാം നെല്ലിക്കയിൽ 600 മൈക്രോ​ഗ്രാം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്.

റെഡ് ബെൽ പെപ്പർ

100​ ​ഗ്രാം റെഡ് ബെൽ പെപ്പറിൽ 190 മൈക്രോ​ഗ്രാം വിറ്റാമിൻ സി ആണ് അടങ്ങിയിരിക്കുന്നത്. പ്രതിരോധശേഷി വർധിപ്പിക്കാനും നേത്രാരോ​ഗ്യത്തിനും മികച്ചതാണ് റെഡ് ബെൽ പെപ്പർ.

സ്ട്രോബറി

100 ​ഗ്രാം സ്ട്രോബറിയിൽ 58 ​മൈക്രോ​ഗ്രാം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ധാരാളം ആൻ്റി ഓക്സിഡൻ്റുകളും ഫൈബറും അടങ്ങിയിരിക്കുന്നതിനാൽ സ്ട്രോബറി കഴിക്കുന്നത് ഹൃ​ദയാരോ​ഗ്യത്തിന് നല്ലതാണ്.

കിവി

100 ​ഗ്രാം കിവിയിൽ 93 ​മൈക്രോ​ഗ്രാം വിറ്റാമിൻ സി ഉണ്ട്. കിവി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് രോ​ഗപ്രതിരോധശേഷി വർധിപ്പിക്കാനും ചർമ്മാരോ​ഗ്യത്തിനും ഉത്തമമാണ്.

‌പപ്പായ

ഏറെ ആരോ​ഗ്യ ​ഗുണങ്ങൾ നിറഞ്ഞ പഴമാണ് പപ്പായ. 100 ​ഗ്രാം പപ്പായയിൽ 61 ​മൈക്രോ​ഗ്രാം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. പപ്പായയിൽ ധാരാളം ഫൈബറും അടങ്ങിയിരിക്കുന്നതിനാൽ ദഹനത്തിനും ചർമ്മാരോ​ഗ്യത്തിനും മികച്ചതാണ്.

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക

Read Next Story