ചർമ്മത്തിന് തിളക്കം നൽകുന്നു

ബീറ്റ്റൂട്ടിൽ വിറ്റമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് കറുത്ത പാടുകൾ ഇല്ലാതാക്കി ചർമ്മത്തിന് ആരോഗ്യകരമായ തിളക്കം നൽകുന്നു.

ഒരു ബീറ്റ്റൂട്ട് കഷ്ണം അരച്ച് മുഖത്തും കഴുത്തിലും പുരട്ടി 10-15 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം. ഇങ്ങനെ ചെയ്യുന്നത് ചർമ്മത്തിന് തിളക്കവും പിങ്ക് നിറവും ലഭിക്കാൻ നല്ലതാണ്.

കണ്ണുകളുടെ സൗന്ദര്യത്തിന്

ബീറ്റ്റൂട്ട് ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ്. പതിവായി ബീറ്റ്റൂട്ട് ജ്യൂസ് ഉപയോഗിക്കുന്നത് കണ്ണിന് ചുറ്റുമുള്ള ഇരുണ്ട നിറം അകറ്റുകയും കണ്ണിലെ വീക്കം ഒഴിവാക്കുകയും ചെയ്യും.

ഇതിനായി തേനും പാലും ചേർത്ത ബീറ്റ്റൂട്ട് ജ്യൂസിൽ ഒരു പഞ്ഞി മുക്കിയെടുത്ത് കൺപോളകളിൽ നന്നായി പുരട്ടുക. 10 മിനിറ്റ് നേരം വച്ച ശേഷം തണുത്ത വെള്ളത്തിൽ കഴുകാം.

ചുണ്ടുകളുടെ സൗന്ദര്യത്തിന്

വരണ്ടതും വിണ്ടു പിളർന്നതുമായ ചുണ്ടുകൾക്കും ബീറ്റ്റൂട്ട് തന്നെ പരിഹാരം. ബീറ്റ്‌റൂട്ട് ചുണ്ടുകൾക്ക് സ്വാഭാവിക ചുവപ്പു നിറം നൽകും.

ബീറ്റ്റൂട്ട് നീര് ചുണ്ടുകൾക്ക് നിറം നൽകുന്നു. ബീറ്റ്റൂട്ട് അരച്ചെടുത്തതിൽ കുറച്ച് പഞ്ചസാര കലർത്തി ചുണ്ടിൽ പുരട്ടുന്നത് നിർജ്ജീവ ചർമ്മത്തെ നീക്കം ചെയ്യാനും ചുണ്ടുകൾക്ക് മൃദുലത നൽകാനും സഹായിക്കും.

ആന്റി ഏജിം​ഗ്

ബീറ്റ്റൂട്ടിലെ ആന്റിഓക്സിഡന്റുകൾ ഫ്രീ റാഡിക്കലുകളെ ചെറുക്കാനും ചുളിവുകളും നേർത്ത വരകളും മാറ്റി ചർമ്മത്തെ ചെറുപ്പമായി നിർത്താനും സഹായിക്കുന്നു.

ബീറ്റ്റൂട്ട് ജ്യൂസിൽ കുറച്ച് തേനും പാലും കലർത്തി കട്ടിയുള്ള മിശ്രിതമാക്കുക. ഈ പേസ്റ്റ് ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇത് സ്ഥിരമായി പുരട്ടുന്നത് ചർമ്മത്തിന് ഗുണകരം.

(Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

Read Next Story