പഴവങ്ങാടി മഹാ​ഗണപതി ക്ഷേത്രം

കേരളത്തിലെ പേരുകേട്ട ​ഗണപതി ക്ഷേത്രങ്ങളിലൊന്നാണ് പഴവങ്ങാടി മഹാ​ഗണപതി ക്ഷേത്രം. തിരുവനന്തപുരം ജില്ലയിൽ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് അല്പം മാറി കിഴക്കേക്കോട്ടയിൽ സ്ഥിതി ചെയ്യുന്നു.

ബത്തേരി മഹാ​ഗണപതി ക്ഷേത്രം

വയനാട് സുൽത്താൻ ബത്തേരിയിലാണ് ഈ ​ഗണപതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ​ഗണപതി വട്ടം എന്നും അറിയപ്പെടുന്നു. ശിവൻ, ശ്രീ അയ്യപ്പൻ, ഭ​ഗവതി, സർപ്പങ്ങൾ എന്നിവരാണ് ഉപദേവതകൾ.

കക്കാട് ​ഗണപതി ക്ഷേത്രം

തൃശ്ശൂരിലെ കുന്നംകുളത്താണ് കക്കാട് മഹാഗണപതി ക്ഷേത്രം. തുമ്പിക്കൈ ഇടതുവശത്തേക്ക് തിരിച്ച മഹാഗണപതിയും വേട്ടക്കാരനായ ശിവനുമാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ.

കൊട്ടാക്കര ശ്രീ മഹാ​ഗണപതി ക്ഷേത്രം

മണികണ്ഠേശ്വരം ശിവക്ഷേത്രം എന്നും ഇത് അറിയപ്പെടുന്നുണ്ട്. ശിവനും പാർവതിയുമാണ് പ്രധാനപ്രതിഷ്ഠകളെന്നാലും ഉപദേവനായ ​ഗണപതിയുടെ പേരിലാണ് ക്ഷേത്രം അറിയപ്പെടുന്നത്.

ക്ഷിപ്ര ​ഗണപതി ക്ഷേത്രം

പാലക്കാട് കൽപ്പാത്തിയിലുള്ള ഗണപതി ക്ഷേത്രമാണ് ക്ഷിപ്ര ​ഗണപതി ക്ഷേത്രം. പേര് സൂചിപ്പിക്കുന്നത് പോലെ ഉടനടി പ്രാർത്ഥനകൾക്ക് മറുപടി ലഭിക്കുമെന്നാണ് ഭക്തർ വിശ്വസിക്കുന്നത്.

സൂര്യകാലടി മന ​ഗണപതി ക്ഷേത്രം

സ്വാതി തിരുനാൾ മഹാരാജാവ് പണികഴിപ്പിച്ച മനയാണ് സൂര്യകാലടി മന. ഇവിടത്തെ ​ഗണപതി ക്ഷേത്രം വളരെ പ്രസിദ്ധമാണ്. കോട്ടയം മീനച്ചിലാ‌റ്റിന്റെ കരയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ഇന്ത്യനൂ‍‍ർ ​ഗണപതി ക്ഷേത്രം

മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ സ്ഥിതി ചെയ്യുന്ന ക്ഷത്രമാണ് ഇന്ത്യനൂ‍‍ർ ​ഗണപതി ക്ഷേത്രം. ശിവ ക്ഷേത്രമാണെങ്കിലും ഉപദേവനായ ​ഗണപതിക്കാണ് ഇവിടെ പ്രാധാന്യം.

പമ്പാ ഗണപതി ക്ഷേത്രം

പത്തനംതിട്ട ജില്ലയിൽ പമ്പാനദികരയിൽ സ്ഥിതിചെയ്യുന്നു. പമ്പാനദിയിൽ കുളിച്ച് പിതൃതർപ്പണവും കഴിഞ്ഞെത്തുന്ന അയ്യപ്പഭക്തർ, നീലിമല കയറ്റത്തിനുമുമ്പ് ഈ ഗണപതിയെ തൊഴുത് നാളികേരമുടയ്ക്കുന്നത് ഒരു ആചാരമാണ്.

Read Next Story