മഹാദേവൻ

ഹൈന്ദവവിശ്വാസം അനുസരിച്ച് ത്രിമൂര്‍ത്തികളില്‍പ്പെട്ട ഒരു പ്രധാന ദൈവമാണ് ശിവന്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്

പൂര്‍ണ പ്രദക്ഷിണം പാടില്ല

പൂര്‍ണതയുടെ ദേവനായാണ് മഹാദേവന്‍ കണക്കാക്കപ്പെടുന്നത്. അതിനാല്‍ പൂര്‍ണ പ്രദക്ഷിണം പാടില്ല

ഓവ് മറികടക്കാന്‍ പാടില്ല

ശിവക്ഷേത്രത്തില്‍ ഓവ് മറികടക്കാന്‍ പാടില്ല. മൂന്ന് പ്രദക്ഷിണമാണ് നടത്തേണ്ടത്

ബലിക്കല്ലുകള്‍ വലത് ഭാഗത്താകണം

പ്രദക്ഷിണം ചെയ്യുമ്പോള്‍ ബലിക്കല്ലുകള്‍ എപ്പോഴും ഭക്തന്റെ വലത് ഭാഗത്ത് വരണം എന്നാണ് ചിട്ട

താഴികക്കുടം നോക്കി പ്രാര്‍ത്ഥിക്കണം

പ്രദക്ഷിണം വെച്ച് ഓവിനടുത്ത് എത്തുമ്പോള്‍ ശ്രീകോവിലിന്റെ താഴികക്കുടം നോക്കി പ്രാര്‍ത്ഥിക്കണം

നന്ദികേശനെ വണങ്ങണം

പ്രദക്ഷിണം വെയ്ക്കുന്നതിന് മുമ്പ് ശിവന്റെ വാഹനമായ നന്ദികേശനെ വണങ്ങണം

വെറും കയ്യോടെ പോകരുത്

ശിവക്ഷേത്രത്തില്‍ പോകുമ്പോള്‍ കൂവളത്തിന്റെ ഇലകളോ കൂവളമാലയോ സമര്‍പ്പിക്കണം

Read Next Story