Home> Travel
Advertisement

Trains Cancelled: ജനശതാബ്ദി ഉള്‍പ്പടെ 25 ട്രെയിനുകളുടെ സര്‍വീസ് ഇന്ന് റദ്ദാക്കി; ചിലത് വഴിതിരിച്ചുവിടും

The service of 25 trains Cancelled: രാവിലെ നാഗര്‍കോവില്‍ നിന്നും പുറപ്പെടേണ്ട ഏറനാട് എക്‌സ്പ്രസ്സും, തിരുനെല്‍വേലി-പാലക്കാട് പാലരുവി എക്‌സ്പ്രസും, ഇന്ന് വൈകിട്ട് പാലക്കാട് നിന്നും പുറപ്പെടുന്ന പാലക്കാട്-തിരുനെല്‍വേലി പാലരുവി എക്‌സ്പ്രസ്സും പൂര്‍ണ്ണമായും റദ്ദാക്കിയവയാണ്.

Trains Cancelled: ജനശതാബ്ദി ഉള്‍പ്പടെ 25 ട്രെയിനുകളുടെ സര്‍വീസ് ഇന്ന് റദ്ദാക്കി; ചിലത് വഴിതിരിച്ചുവിടും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. ഇന്നു രാവിലെ കണ്ണൂരില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള ജനശതാബ്ദി ഉള്‍പ്പടെ 25 ട്രെയിനുകളുടെ സര്‍വീസ് റദ്ദാക്കി. കറുകുറ്റിക്കും ചാലക്കുടിക്കും ഇടയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണിത്. ഉച്ചയ്ക്ക് തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്കുള്ള ട്രെയിനും റദ്ദാക്കിയിട്ടുണ്ട്. രപ്തി സാഗര്‍ എക്‌സ്പ്രസ് പാലക്കാട് ജംഗ്ഷനും എറണാകുളം ജംഗ്ഷനും ഇടയില്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്നും മൂന്നു ട്രെയിനുകളുടെ വഴിതിരിച്ചുവിടുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു. 

ഇന്നലെ രാവിലെ നാഗര്‍കോവില്‍ നിന്നും പുറപ്പെടേണ്ട ഏറനാട് എക്‌സ്പ്രസ്സും,  തിരുനെല്‍വേലി-പാലക്കാട് പാലരുവി എക്‌സ്പ്രസും, ഇന്ന് വൈകിട്ട് പാലക്കാട് നിന്നും പുറപ്പെടുന്ന പാലക്കാട്-തിരുനെല്‍വേലി പാലരുവി എക്‌സ്പ്രസ്സും, ആലപ്പുഴയില്‍ നിന്നും പുറപ്പെടേണ്ട ആലപ്പുഴ  ചെന്നൈ സൂപ്പര്‍ ഫാസ്റ്റും  പൂര്‍ണമായും റദ്ദാക്കിയവയാണ്. ഇന്നലെ രാത്രി ചെന്നൈയില്‍ നിന്നും പുറപ്പെടേണ്ടിയിരുന്ന ചെന്നൈ  ആലപ്പുഴ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്സും പൂര്‍ണമായി റദ്ദാക്കി. ഇന്ന് രാവിലെ മംഗലാപുരത്ത് നിന്നും പുറപ്പെടേണ്ട ഏറനാട് എക്‌സ്പ്രസ്സും പൂര്‍ണമായും റദാക്കിയിട്ടുണ്ട്. 

ALSO READ:  ട്രാക്കിൽ അറ്റകുറ്റപ്പണി; സംസ്ഥാനത്ത് ഇന്ന് ട്രെയിൻ സർവീസുകളിൽ നിയന്ത്രണം

പാലരുവി റദ്ദാക്കിയിരിക്കുന്നതിനാല്‍ വേണാട് എക്‌സ്പ്രസിന് കുറുപ്പന്തറ, വൈക്കം, മുളന്തുരുത്തി സ്റ്റേഷനുകളില്‍ താല്‍കാലിക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. രാവിലെയും വൈകിട്ടും ഓരോ മിനിറ്റാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.

ഇന്ന് രാവിലെ ആലപ്പുഴയില്‍ നിന്നും പുറപ്പെടേണ്ട ആലപ്പുഴ  ധന്‍ബാദ് എക്‌സ്പ്രസ്സ് ആലപ്പുഴക്ക് പകരം ഈറോഡ് സ്റ്റേഷനില്‍ നിന്നായിരിക്കും പുറപ്പെടുക. ആലപ്പുഴയ്ക്കും ഈറോഡ് സ്റ്റേഷനും ഇടയില്‍ ഇന്ന് ഈ ട്രെയിന്‍ ഓടുന്നതല്ല.
ഇന്നലെ രാത്രി ചെന്നൈ നിന്നും പുറപ്പെടെണ്ടിയിരുന്ന ചെന്നൈ  തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് മെയില്‍ 12623 ഇന്ന് രാവിലെ പാലക്കാട് സ്റ്റേഷനില്‍ യാത്ര അവസാനിപ്പിക്കും. ഇന്ന് രാത്രി പാലക്കാട് നിന്ന് ആയിരിക്കും 12624 നമ്പര്‍ ചെന്നൈ മെയില്‍ ചെന്നൈക്ക് പുറപ്പെടുക. 

ഇന്ന് രാവിലെ നാഗര്‍കോവില്‍ നിന്നും എത്തുന്ന പരശു നാഗര്‍കോവിലിനും ഷൊര്‍ണുരിനും ഇടയില്‍ റദ്ദാക്കിയിട്ടുണ്ട്. ഇന്ന് ഉച്ചക്ക് ആലപ്പുഴയില്‍ എത്തിച്ചേരേണ്ട കണ്ണൂര്‍ -ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്സ് ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ എത്തുന്നതോടെ യാത്ര അവസാനിപ്പിക്കും. ഇന്ന് വൈകിട്ട് ആലപ്പുഴയില്‍ നിന്നും പുറപ്പെടേണ്ട ആലപ്പുഴ  കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്സ് ട്രെയിനും റദാക്കിയിട്ടുണ്ട്.

പൂര്‍ണമായും റദ്ദാക്കിയ ട്രെയിന്‍ സര്‍വ്വീസുകള്‍

തിരുവനന്തപുരം  കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസ് (12082)
കണ്ണൂര്‍  തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ് (12081)
ഗുരുവായൂര്‍  എറണാകുളം എക്‌സ്പ്രസ് (06439)
നാഗര്‍കോവില്‍  മംഗളൂരു എക്സ്പ്രസ് (16606)
മംഗളൂരു  നാഗര്‍കോവില്‍ എക്സ്പ്രസ് (16605)
തിരുനെല്‍വേലി  പാലക്കാട് പാലരുവി എക്സ്പ്രസ് (16791)
പാലക്കാട്  തിരുനെല്‍വേലി പാലരുവി എക്സ്പ്രസ് (16792)
എറണാകുളം  ബെംഗളൂരു സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (12678)
ബെംഗളൂരു- എറണാകുളം സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (12677)
കൊച്ചുവേളി  ലോകമാന്യതിലക് ഗരീബ്‌രഥ് എക്‌സ്പ്രസ് (12202)
ലോകമാന്യ- കൊച്ചുവേളി ഗരീബ്‌രഥ് എക്‌സ്പ്രസ് (12201)
എറണാകുളം  പാലക്കാട് മെമു എക്‌സ്പ്രസ് (05798)
പാലക്കാട്  എറണാകുളം മെമു എക്‌സ്പ്രസ് (05797)
ആലപ്പുഴ  ചെന്നൈ എക്സ്പ്രസ് (222640)
ചെന്നൈ  ആലപ്പുഴ എക്സ്പ്രസ് (22639)

വഴിതിരിച്ചുവിട്ട ട്രെയിനുകള്‍ 

1. കന്യാകുമാരി  പുനെ ജയന്തി ജനത എക്‌സ്പ്രസ് നാഗര്‍കോവിലിനും സേലത്തിനും ഇടയിലായി വഴി തിരിച്ചുവിട്ടു. ഇത് വിരുദനഗര്‍ ജംക്ഷന്‍, മധുരൈ, ഡിണ്ടിഗല്‍, കരൂര്‍, ഇറോഡ്, സേലം വഴിയാണ് തിരിച്ചുവിടുന്നത്.

2. തിരുനല്‍വേലി  ഗാന്ധിധാം ഹംസഫര്‍ വീക്ലി എക്‌സ്പ്രസ്(20923) വിരുധനഗര്‍ ജംക്ഷന്‍, മധുരൈ വഴി തിരിച്ചുവിട്ടു. വിരുദനഗര്‍ ജംക്ഷന്‍, മധുരൈ, ഡിണ്ടിഗല്‍, കരൂര്‍, ഇറോഡ് വഴിയാണ് തിരിച്ചുവിടുന്നത്. ഷൊര്‍ണൂര്‍ മുതല്‍ സാധാരണ റൂട്ടിലായിരിക്കും സര്‍വീസ്.

3. കന്യാകുമാരിയില്‍നിന്ന് ഇന്നു പുറപ്പെടുന്ന കന്യാകുമാരി  ബൈഗംളൂരു ഐലന്‍ഡ് എക്‌സ്പ്രസ് നാഗര്‍കോവിലിനും സേലത്തിനും ഇടയിലായി വഴിതിരിച്ചുവിട്ടു. ഇത് വിരുദനഗര്‍ ജംക്ഷന്‍, മധുരൈ, ഡിണ്ടിഗല്‍, കരൂര്‍, ഇറോഡ്, സേലം വഴിയാണ് തിരിച്ചുവിടുന്നത്.

 രാവിലെ നാഗര്‍കോവില്‍ നിന്നും പുറപ്പെടേണ്ട ഏറനാട് എക്‌സ്പ്രസ്സും,  തിരുനെല്‍വേലി-പാലക്കാട് പാലരുവി എക്‌സ്പ്രസും, ഇന്ന് വൈകിട്ട് പാലക്കാട് നിന്നും പുറപ്പെടുന്ന പാലക്കാട്-തിരുനെല്‍വേലി പാലരുവി എക്‌സ്പ്രസ്സും,

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Read More