Home> Technology
Advertisement

Yezdi Bike : ജാവയ്ക്ക് ശേഷം റോയൽ എൻഫീൽഡിന് വെല്ലിവിളി ഉയർത്താൻ 70കളിലെ സൂപ്പർ താരം യെസ്ഡി എത്തുന്നു

Yezdi 2022ന്റെ ആദ്യ പാതിയോടെ തന്നെയാണ് രണ്ട് ബൈക്കുകളും അവതരിപ്പിക്കുമെന്നാണ് ലഭിക്കുന്ന സൂചന. ഒന്ന് അഡ്വഞ്ചർ കേറ്റഗറിയിലും രണ്ടാമത്തത് അർബൻ സ്ക്രാംബ്ലറുമായിട്ടാകും അവതരിപ്പുക്കുക.

Yezdi Bike : ജാവയ്ക്ക് ശേഷം റോയൽ എൻഫീൽഡിന് വെല്ലിവിളി ഉയർത്താൻ 70കളിലെ സൂപ്പർ താരം യെസ്ഡി എത്തുന്നു

Kochi : ഇന്ത്യൻ നിരത്തികളിൽ റോയൽ എൻഫീൽഡിന്റെ (Royal Enfield) ആധിപത്യത്തിന് തടയിടാൻ 70കളിലെ സൂപ്പർ താരം യെസ്ഡി (Yezdi) വീണ്ടുമെത്തുന്നു. ഇന്ത്യൻ നിരത്തുകളിൽ ജാവയെ (Jawa) വീണ്ടുമെത്തിച്ച ആനന്ദ് മഹേന്ദ്രയുടെ സഹഉടമസ്ഥതയിലുള്ള ക്ലാസിക് ലജൻഡ്സാണ് (Classic Legends) യെസ്ഡിയെ വീണ്ടും അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. 

നേരത്തെ 2021ന്റെ ആരംഭത്തിൽ ക്ലാസിക് ലജൻഡ്സ് യെസ്ഡിയുടെ പേരിന്റെ അവകാശം നേടാൻ ട്രേഡ് മാർക്കിൽ രജിസ്റ്റർ ചെയ്തിരുന്നു. അതിന് ശേഷം ഈ അടുത്തിടെയാണ് ആനന്ദ് മഹേന്ദ്ര യെസ്ഡിയുടെ പുറത്താങ്ങാൻ ഇരിക്കുന്ന രണ്ട് ബൈക്കളുടെ ടീസർ വീഡിയോ ട്വീറ്റ് ചെയ്തത്. 

ALSO READ : Viral News Boom Corbett 14| 499 രൂപ കൊടുത്താൽ ഒരു ഇലക്ട്രിക് സ്കൂട്ടർ ? കണ്ടാൽ ലൂണ പോലെ, വിപണി പിടിക്കാൻ ബൂം കോർബറ്റ്

2022ന്റെ ആദ്യ പാതിയോടെ തന്നെയാണ് രണ്ട് ബൈക്കുകളും അവതരിപ്പിക്കുമെന്നാണ് ലഭിക്കുന്ന സൂചന. ഒന്ന് അഡ്വഞ്ചർ കേറ്റഗറിയിലും രണ്ടാമത്തത് അർബൻ സ്ക്രാംബ്ലറുമായിട്ടാകും അവതരിപ്പിക്കുക.

ALSO READ : Skoda Enyaq iV| ഇന്ത്യൻ ഇലക്ട്രിക് കാർ വിപണിയിലേക്ക് എത്തുന്നു സ്കോഡയും,എന്യാക് iV 2022-ൽ എത്തും

ഇതിൽ അഡ്വഞ്ചർ വിഭാഗത്തിലായി അവതരിപ്പിക്കുന്ന യെസ്ഡി ബൈക്ക് റോയൽ എൻഫീൽഡിന്റെ ഹിമാലയനോടുമായി മത്സരിക്കാനാണ് തയ്യറെടുക്കുന്നത്. ജാവയുടെ പെറക്കിനെ പോലെ 334 സിസി എഞ്ചിനിലാകും അവതരിപ്പിക്കാൻ സാധ്യത.

ALSO READ : Ola Electric Scooter| ഇനിയും വില കുറയ്ക്കും, വരുന്നു ഒലയുടെ ഇലക്ട്രിക് ബൈക്കും, സ്കൂട്ടറും

യെസ്ഡിയെ പഴയപ്രതാപത്തോടെയാണ് അവതരിപ്പിക്കുന്നെങ്കിലും പുത്തൻ തലമുറയെ ആകർഷിപ്പിക്കാൻ നവീനമായ എല്ലാ സംവിധാനങ്ങളും ഉണ്ടാകുന്നതാണ്. പ്രധാനമായും ഡിജിറ്റൽ ഇൻസ്ട്രമെന്റ് കണസോൾ, ചാർജിങ്, ബ്ലുടൂത്ത് സംവിധാനങ്ങൾ, എൽഇഡി ഹെഡ് ലൈറ്റ്, ടെയൽ ലൈറ്റ് തുടങ്ങിയവയെല്ലാ പുത്തൻ യെസ്ഡി ബൈക്കുകളിൽ ഉണ്ടായിരിക്കുന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
Read More