Home> Technology
Advertisement

Ola Electric Scooter| ഇനിയും വില കുറയ്ക്കും, വരുന്നു ഒലയുടെ ഇലക്ട്രിക് ബൈക്കും, സ്കൂട്ടറും

കമ്പനി സി.ഇ.ഒ ഭവീഷ് അഗർവാളാണ് അടുത്ത വർഷത്തെ പുതിയ പദ്ധതി സംബന്ധിച്ച് വ്യക്തമാക്കിയത്.

Ola Electric Scooter| ഇനിയും വില കുറയ്ക്കും, വരുന്നു ഒലയുടെ ഇലക്ട്രിക് ബൈക്കും, സ്കൂട്ടറും

ഇലക്ട്രിക് സ്കൂട്ടർ രംഗത്ത് വീണ്ടും വിപ്ലവം മുന്നിൽ കാണുകയാണ് ഒല. അടുത്ത വർഷത്തോടെ ഒല വിലകുറഞ്ഞ ഇലക്ട്രിക് ബൈക്കുകളും വിപണിയിലേക്ക് എത്തിക്കാനുള്ള പദ്ധതിയിടുന്നുണ്ട്. താമസിക്കാതെ ഇലക്ട്രിക് കാർ എന്ന ആശയവും കമ്പനി കാണുന്നുണ്ട്.

കമ്പനി സി.ഇ.ഒ ഭവീഷ് അഗർവാളാണ് അടുത്ത വർഷത്തെ പുതിയ പദ്ധതി സംബന്ധിച്ച് വ്യക്തമാക്കിയത്. വിലകുറഞ്ഞ സ്കൂട്ടറുകളും ബൈക്കുകളും നിർമ്മിക്കാനാണ് ഒല പദ്ധതിയിടുന്നതെന്ന് ഭവീഷ് തൻറെ ട്വിറ്റർ പോസ്റ്റിൽ പറയുന്നു.No petrol 2W in India after 2025 എന്നതാണ് ഒലയുടെ ലക്ഷ്യം.

Also ReadOla Electric scooter: Ola ഇലക്ട്രിക് സ്കൂട്ടര്‍ വാങ്ങാന്‍ പ്ലാനുണ്ടോ? വിപണിയില്‍ ലഭ്യമായ മികച്ച ഇലക്ട്രിക് സ്കൂട്ടര്‍ ഏതാണ്? അറിയാം

200 മില്യണാണ് ഇലക്ട്രിക് വ്യവസായത്തിൽ ഒല മുതൽ മുടക്കിയിരിക്കുന്നത്. നിലവിൽ എസ്.1, എസ്-2 ശ്രേണിയിലുള്ള ഇലക്ട്രിക് സ്കൂട്ടറുകളാണ് ഒല പുറത്തിറക്കിയത്. ഇതിൻറെ ആദ്യ ബാച്ച് ഡെലിവറിക്കുള്ള ഉത്പാദനം ഏതാണ്ട് പൂർത്തിയായിട്ടുണ്ട്. ഡിസംബറോടെ സ്കൂട്ടറുകൾ ഡെലിവറി ചെയ്യാൻ ആവുമെന്നാണ് കമ്പനി കരുതുന്നത്.

Also Read: Ola Electric Scooter : ഡീലർമാരില്ല, കമ്പിനി സ്കൂട്ടർ നേരിട്ട് വീട്ടിലെത്തിക്കും

എസ് വൺ മോഡലിൽ ഒറ്റ ചാർജ്ജിങ്ങിൽ 120 കിലോ മീറ്ററാണ് കമ്പനി പറയുന്ന മൈലേജ്. എസ് വൺ പ്രോയിൽ ഇത് 180 കിലോ മീറ്ററുമാണ്. ഒന്നും, 1.30 ലക്ഷവുമാണ് സ്കൂട്ടറിൻറെ എക്സ് ഷോറൂം വിലയായി പറയുന്നത്. ഇത് സംസ്ഥാനങ്ങളിലേക്ക് എത്തുമ്പോൾ വ്യത്യാസപ്പെടും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

Read More