Home> Technology
Advertisement

ഊബറിനും ഒലയ്ക്കുമെതിരെ വ്യാപക പരാതികൾ; നോട്ടീസയച്ച് കേന്ദ്രം

2021 ഏപ്രിൽ 1നും 2022 മെയ് 1നും ഇടയിൽ ഒലയ്‌ക്കെതിരെ 2,482 പരാതികളാണ് ലഭിച്ചത്

ഊബറിനും ഒലയ്ക്കുമെതിരെ വ്യാപക പരാതികൾ; നോട്ടീസയച്ച് കേന്ദ്രം

ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനവും അന്യായമായ വ്യാപാര രീതികളും ചൂണ്ടിക്കാട്ടി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയാണ്  (CCPA)  ഓൺലൈൻ ടാക്സി സേവന പ്ലാറ്റ് ഫോമുകളായ ഒലയ്ക്കും ഊബറിനും നോട്ടീസ് അയച്ചത്. 2021 ഏപ്രിൽ 1നും  2022 മെയ് 1നും ഇടയിൽ ഒലയ്‌ക്കെതിരെ 2,482 പരാതികളാണ് ലഭിച്ചത്.

നാഷണൽ കൺസ്യൂമർ ഹെൽപ്പ് ലൈനിൽ നിന്നുള്ള ഡാറ്റ പ്രകാരം, ഊബറിനെതിരെ  770 പരാതികൾ ഉപഭോക്താക്കൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.  ഉപഭോക്തൃ സംരക്ഷണ നിയമം-2019,  ഇ-കൊമേഴ്‌സ് ചട്ടങ്ങൾ എന്നിവ പാലിക്കാൻ ഒല, ഊബർ, റാപിഡോ, മെരു ക്യാബ്സ്, ജുഗുനൂ  എന്നീ കമ്പനികളോട് നിർദ്ദേശം നൽകി.  ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട പരാതി പരിഹാരം ഉറപ്പാക്കാൻ ദേശീയ ഉപഭോക്തൃ ഹെൽപ്പ് ലൈനിൽ പങ്കാളികളാകാൻ  കഴിഞ്ഞയാഴ്ച  ചേർന്ന  യോഗത്തിൽ CCPA നിർദ്ദേശിച്ചിരുന്നു.  

നോട്ടീസുകളിൽ ഉന്നയിക്കപ്പെട്ട പ്രധാന പ്രശ്നങ്ങൾ :-

* സേവനം നൽകുന്നതിലുള്ള കുറവുകൾ- ഉപഭോക്താക്കൾക്ക് ആപ്പിൽ കൃത്യമായ പ്രതികരണം ലഭിക്കാതിരിക്കുക, ഓൺലൈൻ ആയി പണം സ്വീകരിക്കാൻ ഡ്രൈവർ വിസമ്മതിക്കുക, മുമ്പ് കുറഞ്ഞ നിരക്കിൽ പോയിട്ടുള്ള റൂട്ടിൽ ഉയർന്ന തുക ഈടാക്കുക, ഡ്രൈവർമാരുടെ പ്രൊഫഷണലല്ലാത്ത പെരുമാറ്റം, ആപ്പിൽ ഉപഭോക്താവിന് എസി സൗകര്യം വാഗ്ദാനം ചെയ്തിട്ട് ഡ്രൈവർ എസി ഓൺ ചെയ്യാൻ വിസമ്മതിക്കുക എന്നിവ.

*  അപര്യാപ്തമായ ഉപഭോക്തൃ പരാതി പരിഹാര സംവിധാനം-  പ്ലാറ്റ്‌ഫോമിൽ പരാമർശിക്കേണ്ട കസ്റ്റമർ കെയർ നമ്പറിന്റെയും പരാതി പരിഹാര ഉദ്യോഗസ്ഥന്റെയും വിശദാംശങ്ങളുടെ അഭാവം.

* ഒരു യാത്ര റദ്ദാക്കാൻ അനുവദനീയമായ സമയം ഉപയോക്താക്കളോട് വ്യക്തമാക്കാതെ, റദ്ദാക്കലിന് യുക്തിരഹിതമായ പിഴ ഈടാക്കുക. യാത്ര ബുക്ക് ചെയ്യുന്നതിന് മുമ്പ് പ്ലാറ്റ്‌ഫോമിൽ റദ്ദാക്കൽ തുക വ്യക്തമായി കാണിക്കാതിരിക്കുക. യാത്രികനെ സ്വീകരിക്കാനോ പിക്ക്-അപ്പ് ലൊക്കേഷനിൽ വരാനോ ഡ്രൈവർ തയ്യാറാകാത്തതിനാൽ യാത്ര റദ്ദാക്കാൻ നിർബന്ധിതരാകുമ്പോൾ റദ്ദാക്കൽ നിരക്കുകൾ ഉപയോക്താക്കൾ വഹിക്കേണ്ടി   വരിക.

* രണ്ട് വ്യക്തികളിൽ നിന്ന് ഒരേ റൂട്ടിന് വ്യത്യസ്ത നിരക്കുകൾ ഈടാക്കാൻ കമ്പനി പാലിക്കുന്ന മാനദണ്ഡം അല്ലെങ്കിൽ രീതിയെ കുറിച്ചുള്ള വിവരങ്ങളുടെ അഭാവം.

* ആഡ്-ഓൺ സേവനങ്ങൾ ഉൾപ്പെടുത്തുന്നതിന് ഓരോ യാത്രയ്ക്ക് മുമ്പും വ്യക്തമായ അംഗീകാരം ഉറപ്പാക്കുന്ന നടപടിയിലൂടെ സമ്മതം വാങ്ങാതെ, മുൻകൂട്ടി ടിക്ക് ചെയ്ത ബോക്സുകൾ വഴി ആഡ്-ഓൺ സേവനങ്ങൾക്കുള്ള നിരക്കുകൾ ഉൾപ്പെടുത്തുക

ഇത്തരത്തിലുള്ള വ്യാപക പരാതികൾ ഉപഭോക്താക്കളിൽ നിന്നും ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം നോട്ടീസ് അയച്ചത്. നോട്ടീസിന് മറുപടി നൽകാൻ 15 ദിവസത്തെ സമയം കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അനുവദിച്ചിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More