Home> Technology
Advertisement

WhatsApp Fraud : നിങ്ങൾക്ക് വിദേശ നമ്പരിൽ നിന്നും വാട്സ്ആപ്പിൽ കോളുകൾ ലഭിക്കുന്നുണ്ടോ? എങ്കിൽ അത് എടുക്കുകയോ തിരിച്ച് വിളിക്കുകയോ ചെയ്യരുത്

WhatsApp Fraud Calls : നേപ്പാൾ, നൈജീരിയ, ലിബിയ, എത്യോപിയ, മലേഷ്യ തുടങ്ങിയ വിദേശ രാജ്യങ്ങളുടെ കോഡിലാണ് വാട്സ്ആപ്പ് കോളുകൾ ലഭിക്കുക

WhatsApp Fraud : നിങ്ങൾക്ക് വിദേശ നമ്പരിൽ നിന്നും വാട്സ്ആപ്പിൽ കോളുകൾ ലഭിക്കുന്നുണ്ടോ? എങ്കിൽ അത് എടുക്കുകയോ തിരിച്ച് വിളിക്കുകയോ ചെയ്യരുത്

ഇന്നത്തെ സൈബർ യുഗത്തിൽ ആർക്കും ഒഴിച്ച് കൂടാൻ സാധിക്കാത്ത ഒരു മെസെഞ്ചർ ആപ്ലിക്കേഷനാണ് വാട്സആപ്പ്. നമ്മുക്ക് ഏറ്റവും പ്രിയപ്പെട്ടവരുമായിട്ടും ജോലി സംബന്ധമായിട്ടും അങ്ങനെ ഒരു മനുഷ്യന്റെ ദിനപ്രതിയുള്ള ജീവതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകമായി മാറിയിരിക്കുകയാണ് വാട്സ്ആപ്പ്. കൂടുതൽ പേർ വാട്സ്ആപ്പിലേക്കെത്തുമ്പോൾ ഈ ആപ്പ് കേന്ദ്രീകരിച്ചുകൊണ്ടുള്ള സൈബർ കുറ്റകൃത്യങ്ങളും വർധിക്കുകയാണ്. മിക്ക സൈബർ തട്ടിപ്പുകാരും തങ്ങളുടെ സൈബർ കുറ്റകൃത്യങ്ങളുടെ ഇടം ഇപ്പോൾ വാട്സ്ആപ്പാക്കി മാറ്റിയിരിക്കുകയാണ്.

അതിന്റെ ഏറ്റവും വലിയ ഉദ്ദാഹരണമാണ് വിദേശ നമ്പരുകളിൽ നിന്നും തുടരെ ലഭിക്കുന്ന വാട്സ്ആപ്പ് ഫോൺ വിളികൾ. നിരവധി വാട്സ്ആപ്പ് ഉപയോക്താക്കൾക്കാണ് ഇത്തരത്തിൽ വിദേശ ഫോൺ നമ്പരുകളിൽ നിന്നും തുടർച്ചയായി ആപ്ലിക്കേഷനിൽ ഫോൺ വിളികൾ ലഭിക്കുന്നത്. നേപ്പാൾ (+977), നൈജീരിയ (+27), ലിബിയ (+218) എത്യോപിയ  (+251), മലേഷ്യ (+60), ഇന്തോനേഷ്യ (+62), കെനിയ (+254), വിയറ്റ്നാം (+84) എന്നിങ്ങനെ വിദേശ രാജ്യങ്ങളുടെ കോഡിൽ വാട്സ്ആപ്പിലേക്ക് ഫോൺ വിളികൾ എത്തുന്നത്.

നിരവധി പേരാണ് ഇത്തരത്തിൽ ഫോൺ വിളികൾ വാട്സ്ആപ്പിൽ ലഭിക്കുന്നുയെന്ന് പരാതിയുമായി ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്. ഈ ഫോൺ വിളി ലഭിക്കുന്നതിന്റെ വാസ്തവം എന്താണെന്ന് വ്യക്തമല്ല. ഇതിന് പിന്നിൽ വലിയൊരു തട്ടിപ്പ് സംഘമുണ്ടെന്നാണ് ചിലർ സംശയം ഉന്നയിക്കുന്നത്.

ALSO READ : Passkeys Google new feature: ഇനി മുതല്‍ ലോഗിന്‍ ചെയ്യാന്‍ പാസ്‌വേഡ് വേണ്ട പാസ്‌കീ മതി; പുത്തന്‍ ഫീച്ചറുമായി ഗൂഗിള്‍

എന്നാൽ വാട്സ്ആപ്പ് ഉപയോക്താക്കൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം എന്തെന്നാൽ ഇത്തരത്തിൽ ഫോൺ കോളുകൾ ലഭിക്കുകമ്പോൾ അത് ഒഴിവാക്കുക തന്നെ ചെയ്യുക. കാരണം ഇത് മേൽ പറഞ്ഞ രാജ്യങ്ങളിൽ നിന്നും വരുന്ന ഫോൺ വിളികൾ അല്ല. ഇന്റർനെറ്റ് വഴിയാണ് വാട്സ്ആപ്പ് കോളുകൾ പ്രവർത്തിക്കുന്നത്. ഈ വിദേശ നമ്പരുകൾ എങ്ങനെ തട്ടിപ്പുകാർ സ്വന്തമാക്കിയെന്നും അതിനാലാണ് ഈ നമ്പരുകളിൽ നിന്നും ഫോൺ വിളികൾ ലഭ്യമാകുന്നത്.

കൂടാതെ ജോലി തട്ടിപ്പും ഇതിന് പിന്നിലുണ്ടെന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. വിദേശത്തുള്ള ഏതെങ്കിലും സ്ഥാപനത്തിന്റെ പേരിൽ വീട്ടിലിരുന്ന് ജോലി ചെയ്ത് (വർക്ക് ഫ്രം ഹോം) പണം സമ്പാദിക്കാം എന്ന വാഗ്ദാനമാണ് ഇവർ നൽകുന്നത്. പേര് പോലും രജിസ്റ്റർ ചെയ്യാത്ത കമ്പനികളുടെ പേരിലാണ് ഇവർ മസേജ് അയക്കുന്നതെന്നും ട്വിറ്ററിൽ ചിലർ കുറിച്ചു.

ഇങ്ങനെ ഫോൺ വിളി ലഭിച്ചാൽ എന്ത് ചെയ്യണം?

ഇങ്ങനെ ലഭിക്കുന്ന വാട്സ്ആപ്പ് കോളുകൾ എല്ലാ തന്നെ ഒഴിവാക്കണം. മിസ്ഡ് കോളായി കാണിക്കുമെങ്കിലും അവർക്ക് മറുപടി കൊടുക്കാനോ തിരികെ വിളിക്കാനോ ശ്രമിക്കരുത്. അതോടൊപ്പം ഈ നമ്പരുകൾ റിപ്പോർട്ട് ചെയ്ത് ബോക്കാക്കുകയും ചെയ്യണം. അതിനാൽ കോളുകൾ ലഭിച്ച ഫോൺ നമ്പരുകൾ തിരഞ്ഞെടുത്ത് വലത് വശത്തുള്ള മെനുവിൽ ക്ലിക്ക് ചെയ്യുക (മൂന്ന് കുത്തുകൾ ഉള്ള ബട്ടൺ). തുടർന്ന് ബ്ലോക്ക് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ശേഷം റിപ്പോർട്ടും കൂടി ചെയ്യുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More