Home> Technology
Advertisement

Elon Musk New Twitter Owner: ട്വിറ്റർ ഇനി ഇലോൺ മസ്‌കിന് സ്വന്തം; വിമർശകരും ട്വിറ്ററിൽ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി മസ്‌ക്

Elon Musk New Twitter Owner: ട്വിറ്റർ ഇനി വിശ്വസമ്പന്നൻ ഇലോൺ മസ്‌കിന് സ്വന്തം. 44 ബില്യൺ യുഎസ് ഡോളർ നൽകിയാണ് ഇലോൺ മസ്‌ക് ട്വിറ്ററിനെ സ്വന്തമാക്കുന്നത്. ടെസ്‌ല, സ്പെയ്‌സ് എക്‌സ് കമ്പനികളുടെ മേധാവിയാണ് ഇലോൺ മസ്‌ക്.

Elon Musk New Twitter Owner: ട്വിറ്റർ ഇനി ഇലോൺ മസ്‌കിന് സ്വന്തം; വിമർശകരും ട്വിറ്ററിൽ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി മസ്‌ക്
Elon Musk New Twitter Owner: ട്വിറ്റർ ഇനി വിശ്വസമ്പന്നൻ ഇലോൺ മസ്‌കിന് (Elon Musk) സ്വന്തം. 44 ബില്യൺ യുഎസ് ഡോളർ നൽകിയാണ് ഇലോൺ മസ്‌ക് ട്വിറ്ററിനെ സ്വന്തമാക്കുന്നത്. ടെസ്‌ല, സ്പെയ്‌സ് എക്‌സ് കമ്പനികളുടെ മേധാവിയാണ് ഇലോൺ മസ്‌ക്. 16 വർഷം മുൻപ് ആരംഭിച്ച സമൂഹ മാധ്യമമായ ട്വിറ്റർ ഇലോൺ മസ്‌ക് ഏറ്റെടുത്തത് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഡീലീലൂടെയാണ്. ഒരു സ്വകാര്യ കമ്പനി ഇത്രയും ഉയർന്ന നിരക്കിൽ ഒരു സ്ഥാപനത്തെ സ്വന്തമാക്കുന്നത് ഇത് ആദ്യമായാണ്.
 
 
 
Also Read: ട്വിറ്ററിന് വിലയിട്ട് ഇലോൺ മസ്ക്; 41 ബില്യൺ ഡോളറിന്റെ ഓഫർ
 
ഓൺലൈൻ രംഗത്ത് ചർച്ചകൾക്കും പല വിവാദങ്ങൾക്കും വാർത്തകൾ ആദ്യം അറിയിക്കുന്നതിനും ഉൾപ്പെടെ ട്വിറ്റർ കഴിഞ്ഞ 16 വർഷവും ചെയ്‌ത സേവനം അവിസ്‌മരണീയമാണ്. ട്വിറ്ററിന് (Twitter) അവിശ്വസനീയമായ ശക്തിയുണ്ടെന്നും അതിനെ പുറത്ത് എത്തിക്കുന്നതിനുള്ള ശ്രമം നടത്തുമെന്നും ഏറ്റെടുക്കലിന് ശേഷം ഇലോൺ മസ്‌ക് പ്രതികരിച്ചു. നിലവിൽ ട്വിറ്ററിനുള്ള പല നിയന്ത്രണങ്ങളും നീക്കുന്നതിന് ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കുമെന്നും ഇലോൺ മസ്‌ക് കൂട്ടിച്ചേർത്തു. മസ്‌കിന്റെ ഓഫർ സ്വീകരിച്ച ട്വിറ്റർ ഇനി അതിന്റെ ഓഹരി ഉടമകളോട് ‍ഇടപാടിന് അംഗീകാരം നൽകുന്ന തരത്തിൽ വോട്ട് ചെയ്യണമെന്ന് അഭിപ്രായപ്പെടും.
 
ഇലോൺ മസ്‌കുമായുള്ള  (Elon Musk) ഡീലിന് ട്വിറ്ററിനെ പ്രേരിപ്പിച്ച പ്രധാനഘടകങ്ങളിലൊന്ന് വിവിധ രാജ്യങ്ങളിലെ രാഷ്ട്രീയക്കാരുടെയും ബിസിനസുകാരുടെയും ഭാഗത്ത് നിന്ന് അതിന് നേരിട്ട ഭീഷണികളാണ്. ട്വിറ്ററിന്റെ വളർച്ചയ്ക്ക് ഇത്തരം സമ്മർദങ്ങൾ വലിയ പ്രശ്നങ്ങളാണ് സൃഷ്ടിച്ചത്. സ്വതന്ത്രമായി അഭിപ്രായം പറയുന്നതിനുള്ള വിലക്ക് ട്വിറ്ററിനെ പല പ്രശ്നങ്ങളിലേക്കും എത്തിച്ചു.
 
Also Read: ടെസ്ല ഇന്ത്യയിലേക്കെത്താൻ ഇനിയും പ്രതിസന്ധികൾ ഏറെയുണ്ടെന്ന് ഇലോൺ മസ്ക്
 
തന്റെ ഏറ്റെടുക്കലിനെ എതിർക്കുന്നവരും അവരുടെ അഭിപ്രായ ഭിന്നതകളോടെ തന്നെ ട്വിറ്ററിൽ തുടരുമെന്ന് താൻ പ്രതീക്ഷിക്കുന്നതായാണ് ഇലോൺ മസ്‌ക് പറയുന്നത്. എതിർപ്പുകളും അഭിപ്രായങ്ങളും അറിയിക്കുന്നതിനുള്ള പ്ലാറ്റ്ഫോമാണ് ട്വിറ്ററെന്നും അതിനുള്ള സ്വാതന്ത്രം എല്ലാവർക്കുമുണ്ടെന്നും മസ്‌ക് കൂട്ടിച്ചേർത്തു. മസ്‌ക് ട്വിറ്ററിനെ ഏറ്റെടുക്കുന്നതോടെ ട്വിറ്റർ ഒരു സ്വകാര്യ കമ്പനിയായി മാറും. ഇപ്പോൾ ഇത് ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ഒരു കമ്പനിയാണ്. 54.20 ‍ഡോളർ നൽകിയാണ് ഒരോ ഓഹരിയും മസ്‌ക് ഏറ്റെടുത്തിരിക്കുന്നത്.  
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
Read More