ജിയോയെ വെല്ലാന്‍ രണ്ടു പുതിയ ഓഫറുകളുമായി എത്തിയിരിക്കുകയാണ് പ്രമുഖ ടെലികോം കമ്പനിയായ വോഡഫോണ്‍. വോഡഫോണിന്റെ സൂപ്പര്‍ പ്ലാനുകളില്‍ പെടുന്ന ഇവ 151, 158 എന്നിങ്ങനെയാണ് വില.
രണ്ടു പാക്കുകളും 28 ദിവസത്തേയ്ക്ക് ഉള്ളതാണ്. 151 രൂപയുടെ പാക്കില്‍ അണ്‍ലിമിറ്റഡ് വോയ്സ് കോള്‍ ലഭ്യമാണ്. കൂടാതെ 28 ദിവസത്തേയ്ക്ക് 1ജിബി 4 ജി/3ജി ഡാറ്റയും ലഭ്യമാണ്.
158 രൂപയുടെ പാക്കിലാവട്ടെ പ്രതിദിനം 250 മിനിറ്റും ആഴ്ചയില്‍ 1,000 മിനിറ്റും ആണ് ലഭിക്കുക. കൂടാതെ പ്രതിദിനം 1 ജിബി ഡാറ്റയും ഇതില്‍ ലഭിക്കും. ജിയോയുടെ 149 രൂപയുടെ പാക്കിന് നേര്‍യുദ്ധം പ്രഖ്യാപിച്ചു കൊണ്ടാണ് ഈ പ്ലാന്‍ പുറത്തിറക്കിയിരിക്കുന്നത്.
നിലവില്‍ കേരളത്തില്‍ മാത്രമാണ് ഈ രണ്ടു പ്ലാനുകളും ലഭ്യമാവുന്നത്.