Home> Technology
Advertisement

'ഇന്‍റര്‍നെറ്റ് ഓഫ് തിങ്ങ്സ്‌' ഉപഭോക്താക്കളുടെ എണ്ണത്തില്‍ 180% വര്‍ദ്ധനയുമായി വോഡഫോണ്‍

'ഇന്‍റര്‍നെറ്റ് ഓഫ് തിങ്ങ്സ്‌' ഉപഭോക്താക്കളുടെ എണ്ണത്തില്‍ 180% വര്‍ദ്ധനയുമായി വോഡഫോണ്‍

ഇന്ത്യയില്‍ 'ഇന്‍റര്‍നെറ്റ് ഓഫ് തിങ്ങ്സ്‌' ഡിവൈസുകളില്‍ ഉപയോഗിക്കുന്ന വോഡഫോണ്‍ സിം കാര്‍ഡുകളുടെ എണ്ണത്തില്‍ 180% വര്‍ദ്ധനയുണ്ടായെന്ന് കമ്പനി. 

ലോകമൊട്ടാകെ 150-180% വളര്‍ച്ചയാണ് ഇതില്‍ ഉണ്ടായത്. ഇന്ത്യയില്‍ പോലും ഇത്ര വളര്‍ച്ച ഉണ്ടാക്കാനായത് നേട്ടമായി കരുതുന്നുവെന്ന് വോഡഫോണ്‍ മാനേജിംഗ് ഡയറക്ടര്‍ സുനില്‍ സൂദ് പറഞ്ഞു. ഐഡിയയുമായി ലയനത്തിനൊരുങ്ങുകയാണ് വോഡഫോണ്‍ ഇപ്പോള്‍. കൂടാതെ സ്മാര്‍ട്ട്‌കാര്‍ നിര്‍മ്മാണ രംഗത്തും ശ്രദ്ധ പതിപ്പിക്കുന്നുണ്ട്.

ആഗോളതലത്തില്‍ ഇന്‍റര്‍നെറ്റ് ഓഫ് തിങ്ങ്സ്‌ ഡിവൈസുകള്‍ക്കായി 60 മില്ല്യന്‍ വോഡഫോണ്‍ സിം കാര്‍ഡുകള്‍ ആണ് ഉപയോഗിക്കുന്നത്. സര്‍ക്കാരുകളുടെ സ്മാര്‍ട്ട്‌ സിറ്റി പദ്ധതികള്‍ കൂടുതല്‍ ഇടങ്ങളില്‍ നടപ്പായി വരുന്നതോടെ ഈ സംഖ്യ ഇനിയും ഉയരും.

പുതുകാലത്ത് ലോകം മുഴുവന്‍ ഇന്‍റര്‍നെറ്റ് ഓഫ് തിങ്ങ്‌സ് സംവിധാനത്തിലേയ്ക്ക് പതിയെ മാറുകയാണ്. എവിടെയായിരുന്നാലും സ്വന്തം വീട്ടിലെ ഉപകരണങ്ങളും മറ്റും ഇന്റര്‍നെറ്റ് വഴി പ്രവര്‍ത്തിപ്പിക്കാനും നിയന്ത്രിക്കാനുമുള്ള സംവിധാനമാണിത്. വരുന്ന പത്തു വർഷത്തിനുള്ളിൽ നാം  ഉപയോഗിക്കുന്ന ഒട്ടുമിക്ക സാധനങ്ങളും ഇന്റർനെറ്റിൽ ഘടിപ്പിക്കപ്പെടും. ഈ സാധനങ്ങളൊക്കെ അവയെ സംബന്ധിച്ച വിവരങ്ങൾ അപ്പപ്പോൾ ക്ലൗഡ് സെർവറുകളിൽ  അപ്‌ലോഡ്‌ ചെയ്യപ്പെടും. 

Read More