മുംബൈ: വോഡഫോണ്‍ പ്രീപെയ്ഡ് വരിക്കാര്‍ക്ക് സന്തോഷിക്കാം. 209, 479 പ്ലാനുകളിലെ ഡാറ്റ പരിധി ഉയര്‍ത്തിക്കൊണ്ട് വോഡഫോണ്‍!!
മുന്‍പ്, ദിവസേന 1.5 ജിബി ഡാറ്റയാണ് ലഭിച്ചിരുന്നതെങ്കില്‍ ഇനി മുതല്‍ 1.6 ജിബി ഡാറ്റ ലഭിക്കും. ഈ മാറ്റം 529 രൂപയുടെ പ്ലാനില്‍ ലഭിക്കില്ല. ഇത് തുടര്‍ന്നും 1.5 ജിബി തന്നെ ആയിരിക്കും.
ടെലികോം ലീഡാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്.
ദിവസം 1.4 ജിബി ദിവസവും ലഭിച്ചുകൊണ്ടിരുന്ന 199 രൂപയുടെയും, 459 രൂപയുടെയും പ്ലാനുകളില്‍ ഡാറ്റ പരിധി 1.5 ജിബിയിലേക്ക് ഉയര്‍ത്തിയിരുന്നു. ഇതിനു പിന്നാലെയാണ് രണ്ടു പ്ലാനുകളില്‍ കൂടി ഡാറ്റ പരിധി ഉയര്‍ത്തിയത്.