Home> Technology
Advertisement

ഇനി സ്റ്റേഷനില്‍ പോകണ്ട, പരാതി ടിക് ടോക്കിലൂടെ മാത്രം!

സുരക്ഷ, സൈബർ സുരക്ഷ, സ്ത്രീസുരക്ഷ, വിവിധ സാമൂഹ്യ പ്രശ്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടുള്ള വീഡിയോകൾ ഉത്തരാഖണ്ഡ് പൊലീസ് ടിക് ടോക്കിൽ പങ്കുവെയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഇനി സ്റ്റേഷനില്‍ പോകണ്ട, പരാതി ടിക് ടോക്കിലൂടെ മാത്രം!

ടിക് ടോക്കിനെക്കുറിച്ച് അറിയാത്തവരായി ആരുമില്ലെന്ന കാര്യത്തില്‍ സംശയമില്ല. വളരെ കുറഞ്ഞ കാലയളവിലാണ് ഈ ചൈനീസ് ആപ്ലിക്കേഷന്‍ ഇത്രയും ജനപ്രീതി നേടിയെടുത്തത്.

ഇപ്പോഴിതാ ടിക് ടോക്കിലൂടെ സുരക്ഷ സംബന്ധിച്ച സന്ദേശങ്ങളും സാമൂഹ്യ പ്രാധാന്യമുള്ള സന്ദേശങ്ങളും നല്‍കാന്‍ ഒരുങ്ങുകയാണ് ഉത്തരാഖണ്ഡ് പൊലീസ്. കേരളാ പൊലീസാണ് ആദ്യം ടിക് ടോക് അക്കൗണ്ട്‌ ആരംഭിച്ചത്. 

സുരക്ഷ, സൈബർ സുരക്ഷ, സ്ത്രീസുരക്ഷ, വിവിധ സാമൂഹ്യ പ്രശ്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടുള്ള വീഡിയോകൾ ഉത്തരാഖണ്ഡ് പൊലീസ് ടിക് ടോക്കിൽ പങ്കുവെയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ.

അതുകൊണ്ടുതന്നെ ഇനി പരാതിയുമായി ജനങ്ങള്‍ക്ക് സ്റ്റേഷനില്‍ പോകാതെ തന്നെ പൊലീസുമായി സംവദിക്കാനുള്ള അവസരം സോഷ്യല്‍ മീഡിയയിലൂടെ ഒരുക്കുന്നു.

Read More