Home> Technology
Advertisement

നിങ്ങളുടെ ബാങ്ക് അക്കൗണ്ട് സുരക്ഷിതമാക്കാൻ ഇൗ ആപ്പുകൾ ഫോണിൽ നിന്നും കളയു

അതിശക്തമായ വൈറസുകളിലൊന്നാണിതെന്നാണ് ടെക് വിദഗ്ധൻമാരുടെ വിലയിരുത്തൽ

നിങ്ങളുടെ ബാങ്ക് അക്കൗണ്ട് സുരക്ഷിതമാക്കാൻ ഇൗ ആപ്പുകൾ ഫോണിൽ നിന്നും കളയു

തൊട്ടതും പിടിച്ചതുമെല്ലാം ഫോണിൽ (Smart Phone) ഇൻസ്റ്റാൾ ചെയ്യുകയെന്നത് എല്ലാവരുടെയും സ്വഭാവമാണ് ചില ആപ്പുകളൊക്കെ ഉപയോഗിച്ചാലും ഇല്ലെങ്കിലും എപ്പോഴും ഫോണിൽ ഉണ്ടാവും. ആപ്പുകളെല്ലാം ഫോൺ വിവരങ്ങൾ ചോർത്തുമെന്ന കാര്യത്തിൽ സംശയമൊന്നും വേണ്ട.

ടെക് വിദഗ്ദൻമാരുടെ കണ്ടെത്തൽ പ്രകാരം ഒരു മാൽ വെയർ ഡ്രോപ്പർ  ഒറ്റവാക്കിൽ പറഞ്ഞാൽ ഒരു വൈറസ് (Virus) ചില ആപ്പുകളിലൂടെ ആളുകളുടെ ഫോണിലേക്ക് എത്തുന്നുണ്ട്. ഗൂഗിളിന് പോലും കണ്ടെത്താൻ സാധിക്കാത്ത വൈറസുകളിലൊന്നാണിതെന്നാണ് വിലയിരുത്തുന്നത്. ഫോണിലെത്തിയാൽ നിങ്ങളുടെ സാമ്പത്തിക വിവരങ്ങൾ ഇത് ചോർത്തിയെടുക്കും. കൂടെ നിങ്ങളുടെ  ഫോൺ തന്നെ പുറത്ത് നിന്ന് ഒരാൾക്ക് ഉപയോഗിക്കാവുന്ന വിധമായിരിക്കും.

ALSO READ: Motorola യുടെ Moto G10 Power ഉം Moto G30 യും ഇന്ത്യയിലെത്തി; സവിശേഷതകൾ എന്തൊക്കെ?

എട്ട് ആപ്പുകളാണ്  വൈറസുകളെ പരത്തുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത് ഇവ നിങ്ങൾ ഉപയോഗിക്കുന്നുവെങ്കിൽ ഉടൻ അൺ ഇൻസ്റ്റാൾ ചെയ്യേണ്ടുന്നതാണ്.
 

ഇവയാണ് ആ എട്ട് ആപ്പുകൾ.

Cake VPN (com.lazycoder.cakevpns)
Pacific VPN (com.protectvpn.freeapp
eVPN (com.abcd.evpnfree)
BeatPlayer (com.crrl.beatplayers)
QR/Barcode Scanner MAX (com.bezrukd.qrcodebarcode)
Music Player (com.revosleap.samplemusicplayers)
tooltipnatorlibrary (com.mistergrizzlys.docscanpro)
QRecorder (com.record.callvoicerecorder)

ALSO READ: Google Chrome Updation: ഇനി കാലതാമസമില്ല,ബ്രൗസിങ്ങ് ഏറ്റവും സുരക്ഷിതമാക്കാൻ ​ഗൂ​ഗിൾ ക്രോമിന്റെ പുത്തൻ വേർഷൻ ഉടൻ

നിങ്ങളുടെ ബാങ്ക്  അക്കൗണ്ട് (Bank) വിവരങ്ങൾ, സീക്രട്ട് പിൻ നമ്പരുകൾ,നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ,പാൻ കാർഡ് വിവരങ്ങൾ തുടങ്ങി എല്ലാം ചോർത്തപ്പെട്ടേക്കാം. മുകളിൽ പറഞ്ഞിരിക്കുന്ന ആപ്പുകൾ അൺ ഇൻസ്റ്റാൾ ചെയ്യുക മാത്രമല്ല ഇവയുടെ ഡേറ്റയും ക്ലിയർ ചെയ്യുക എങ്കിൽ മാത്രമെ പിന്നീട് ഇതുമായി ബന്ധപ്പട്ട ഒരു മാൽവെയർ  ഭീക്ഷണികളും നിങ്ങളുടെ ഫോണിനെ ബാധിക്കാതിരിക്കു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 
Read More