Home> Technology
Advertisement

U.S. airlines | 5ജി സേവനങ്ങൾ വിമാനങ്ങളെ അപകടത്തിലാക്കും; മുന്നറിയിപ്പുമായി യുഎസ് എയർലൈൻ മേധാവിമാർ

അമേരിക്കൻ എയർലൈൻസ്, ഡെൽറ്റ എയർ ലൈൻസ്, യുണൈറ്റഡ് എയർലൈൻസ് എന്നിവയുടെ ചീഫ് എക്സിക്യൂട്ടീവുമാരാണ് അപകട മുന്നറിയിപ്പ് നൽകിയത്.

U.S. airlines | 5ജി സേവനങ്ങൾ വിമാനങ്ങളെ അപകടത്തിലാക്കും;  മുന്നറിയിപ്പുമായി യുഎസ് എയർലൈൻ മേധാവിമാർ

വാഷിങ്ടൺ:  5G സേവനം വിന്യസിക്കാൻ ഒരുങ്ങുമ്പോൾ വരാനിരിക്കുന്ന വ്യോമയാന പ്രതിസന്ധിയെക്കുറിച്ച് മുന്നറിയിപ്പ് നൽകി യുഎസ് എയർലൈൻ മേധാവിമാർ. പുതിയ 5ജി സേവനങ്ങൾ എയർലൈനുകളെ അപടത്തിലാക്കാൻ സാധ്യതയുണ്ടെന്ന് എയർലൈൻ അധികൃതർ മുന്നറിയിപ്പ് നൽകി. അമേരിക്കൻ എയർലൈൻസ്, ഡെൽറ്റ എയർ ലൈൻസ്, യുണൈറ്റഡ് എയർലൈൻസ് എന്നിവയുടെ ചീഫ് എക്സിക്യൂട്ടീവുമാരാണ് അപകട മുന്നറിയിപ്പ് നൽകിയത്.

5ജി, ആൾട്ടിമീറ്ററുകൾ പോലുള്ള സെൻസിറ്റീവ് ആയ വിമാന ഉപകരണങ്ങളെ ബാധിക്കുമെന്ന് ഇവർ മുന്നറിയിപ്പ് നൽകുന്നു. ദൃശ്യപരത കുറഞ്ഞ പ്രവർത്തനങ്ങളെ ഇത് ബാധിക്കും. ഇത് ചിലപ്പോൾ 1,100-ലധികം വിമാനങ്ങൾ ചില ദിവസങ്ങളിൽ റദ്ദാക്കുന്നതിലേക്ക് നയിക്കും. വിമാനങ്ങൾ റദ്ദാക്കുകയോ വഴിതിരിച്ച് വിടുകയോ ചെയ്യുന്നതിലൂടെ ഒരുലക്ഷത്തിലധികം യാത്രക്കാരെ ബുദ്ധിമുട്ടിലാക്കും.

ALSO READ: UK | നിർബന്ധിത കോവിഡ് ടെസ്റ്റ് നിർത്തിയേക്കും, വാക്സിനെടുത്തവർക്ക് യുകെയിൽ പ്രവേശിക്കാനാകുമെന്ന് റിപ്പോർട്ട്

യുപിഎസ് എയർലൈൻസ്, അറ്റ്ലസ് എയർ, ജെറ്റ്ബ്ലൂ എയർവേയ്സ്, ഫെഡെക്സ് എക്സ്പ്രസ് എന്നിവ ഇത് സംബന്ധിച്ച് കത്ത് നൽകി. രാജ്യത്തിന്റെ വാണിജ്യം നിലയ്ക്കുമെന്ന് കത്തിൽ വ്യക്തമാക്കി. അതേസമയം, എയർപോർട്ടുകൾക്ക് ചുറ്റുമുള്ള അപകടസാധ്യതകൾ കുറയ്ക്കുന്നതിനും ആറ് മാസത്തേക്ക് ഇത്തരം മേഖലകൾ ഒഴിവാക്കുന്നതിനും മറ്റ് നടപടികൾ സ്വീകരിക്കുന്നതിനും 5ജി നെറ്റ്വർക്ക് വികസിപ്പിക്കുന്ന കമ്പനികൾ സമ്മതിച്ചിരുന്നു.

വ്യോമയാന സുരക്ഷാ പ്രതിസന്ധി പരി​ഗണിച്ച് പ്രവർത്തനങ്ങൾ രണ്ടാഴ്ചത്തേക്ക് നിർത്തിവയ്ക്കാനും 5ജി കമ്പനികൾ സമ്മതിച്ചിട്ടുണ്ട്. പ്രധാന എയർലൈനുകളുടെ സിഇഒമാരും ബോയിംഗ് (ബിഎഎൻ) ചീഫ് എക്‌സിക്യൂട്ടീവ് ഡേവ് കാൽഹൗണും ഞായറാഴ്ച ബട്ടിഗീഗും ഡിക്‌സണുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രതിസന്ധിയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയതായി ഉദ്യോഗസ്ഥർ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
Read More