Home> Technology
Advertisement

Skoda Enyaq iV| ഇന്ത്യൻ ഇലക്ട്രിക് കാർ വിപണിയിലേക്ക് എത്തുന്നു സ്കോഡയും,എന്യാക് iV 2022-ൽ എത്തും

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ തങ്ങളുടെ എല്ലാ പ്രധാനപ്പെട്ട ഇ.വി മോഡലുകളും ഇന്ത്യൻ വിപണയിലേക്ക് എത്തിക്കുകയാണ്

Skoda Enyaq iV| ഇന്ത്യൻ ഇലക്ട്രിക് കാർ വിപണിയിലേക്ക് എത്തുന്നു സ്കോഡയും,എന്യാക് iV 2022-ൽ എത്തും

സ്കോഡ അതിന്റെ ആഗോള ഇലക്ട്രിക വാഹന വിൽപ്പന വിപുലീകരിക്കാൻ ഒരുങ്ങുകയാണ്. വളരെ വേഗത്തിൽ വളരുന്ന ഇന്ത്യൻ വിപണിയും കമ്പനി നോക്കിക്കാണുകയാണ്. ഇതിൻറെ ഭാഗമായി  Skoda Enyaq iV താമസിക്കാതെ കമ്പനി ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് സൂചന.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ തങ്ങളുടെ എല്ലാ പ്രധാനപ്പെട്ട ഇ.വി മോഡലുകളും ഇന്ത്യൻ വിപണയിലേക്ക് എത്തിക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്നും വാർത്തകളുണ്ട്. ഇതിൻറെ പരീക്ഷണാർഥമായിരിക്കും എന്യാക് 2022-ൽ എത്തിക്കുന്നത്.

Also ReadOla Electric scooter: Ola ഇലക്ട്രിക് സ്കൂട്ടര്‍ വാങ്ങാന്‍ പ്ലാനുണ്ടോ? വിപണിയില്‍ ലഭ്യമായ മികച്ച ഇലക്ട്രിക് സ്കൂട്ടര്‍ ഏതാണ്? അറിയാം

എകദേശ വില നോക്കിയാൽ 35 മുതൽ-40 ലക്ഷം വരെയാണ് എന്യാകിൻറെ വിപണി വില. ഇത് ഇറക്കുമതി ചെയ്യാനാണ് സാധ്യത. ഉയർ എക്സൈസ് ഡ്യൂട്ടി വില വീണ്ടും ഉയർത്തിയേക്കും.

സ്കോഡയുടെ ഇലക്ട്രിക് ശ്രേണിയിലെ ആദ്യത്തെ വണ്ടി കൂടിയാണിത്. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ആഗോളതലത്തിൽ എന്യാകിനെ അവതരിപ്പിച്ചത്. മൂന്ന് ബാറ്ററി ശേഷിയിൽ പ്രവർത്തിക്കുന്ന മോട്ടറാണ് എന്യാകിൻറേത്.

ഒറ്റ ചാർജിങ്ങിൽ കുറഞ്ഞത് 340 മുതൽ 510 കിലോ മീറ്റർ വരെയാണ് മൈലേജ് കണക്കാക്കുന്നത്. എന്നാൽ ഇന്ത്യയിൽ ചില മാറ്റങ്ങൾ എന്യാകിന് പ്രതീക്ഷിക്കാംആഗോള തലത്തിലെ ഫോർ വീൽ ഡ്രൈവ് വേർഷനേക്കാൾ ടൂ വിൽ ഡ്രൈവ് വേർഷനായിരിക്കും ഇന്ത്യൻ വിപണയിൽ എത്തുന്നത്. ഇതിനായി ബാറ്ററികളുടെ എണ്ണത്തിലടക്കം കുറവുണ്ടായിരിക്കും.

Also ReadOla Electric Scooter : ഡീലർമാരില്ല, കമ്പിനി സ്കൂട്ടർ നേരിട്ട് വീട്ടിലെത്തിക്കും

ഇലക്ട്രിക് വിപണി ഇന്ത്യയിൽ സജീവമായി കൊണ്ടിരിക്കുകയാണ് ഇന്ത്യൻ കമ്പനികൾക്ക് പുറമെ  നേരത്തെ ടെസ് ലയും ഇന്ത്യയിൽ പ്ലാൻ് ആരംഭിച്ചിരുന്നു. ഇപ്പോളിതാ ചെക്ക് നിർമ്മാതാക്കളായ സ്കോഡയും എത്തുകയാണ്. ഇതോടെ ഇലക്ട്രിക് വാഹന വിപണിയിൽ മത്സരം പ്രതീക്ഷിക്കാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

 

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
Read More