Home> Technology
Advertisement

2028-ഓടെ 6G സേവനം ലഭ്യമാക്കാനൊരുങ്ങി സാംസങ്!!

ചിലയാളുകള്‍ ഇപ്പോഴും 5G സേവനത്തിനു പിന്നാലെ വട്ടം കറങ്ങുമ്പോള്‍ സാംസങ് ഒരുപടി മുന്നിലാണ്.2028-ഓടെ 6G സേവനം ലഭ്യമാക്കാനൊരുങ്ങുകയാണ് സാംസങ്.

2028-ഓടെ 6G സേവനം ലഭ്യമാക്കാനൊരുങ്ങി സാംസങ്!!

ചിലയാളുകള്‍ ഇപ്പോഴും 5G സേവനത്തിനു പിന്നാലെ വട്ടം കറങ്ങുമ്പോള്‍ സാംസങ് ഒരുപടി മുന്നിലാണ്.2028-ഓടെ 6G സേവനം ലഭ്യമാക്കാനൊരുങ്ങുകയാണ് സാംസങ്. 

5G ആരംഭിച്ചത്‌ മുതൽ അത് ഭൂമിയെയും മനുഷ്യന്‍റെ ആരോഗ്യത്തെയും മനസ്സിനെയും എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളാണ് സാമൂഹ മാധ്യമങ്ങളില്‍.

ആപ്പിള്‍ സംസങ്ങിന് നൂറു കോടി ഡോളറിന്‍റെ നഷ്ടപരിഹാരം എന്തിന് നല്‍കി?

ടെക്സ്റ്റ് മെസേജുകള്‍ അയയ്ക്കാനാകുന്നില്ലേ? 5Gയാണ് അതിനു കാരണം. കാലാവസ്ഥയില്‍ മാറ്റങ്ങള്‍ തോന്നുന്നുണ്ടോ? അതിനും 5Gയാണ് കാരണം. ജീവിതത്തെ തന്നെ ചോദ്യം ചെയ്യാന്‍ തുടങ്ങിയോ? കാരണം 5G തന്നെ. എന്നാല്‍, യാഥാര്‍ത്ഥ്യം അതല്ല!!

വാസ്തവത്തില്‍, ഈ ഊഹാപോഹങ്ങളും കിംവദന്തികളും, 5Gയുടെ യഥാർത്ഥ ഉപയോഗത്തെ ഇല്ലാതാക്കി കളഞ്ഞു. ജൂലൈ 14നു സാംസങ് പുറത്തിറക്കിയ പ്രസ്താവനയില്‍ 6Gയെ കുറിച്ചാണ് പരാമര്‍ശിച്ചിട്ടുള്ളത്. ‘the next generation communication system' അഥവാ 6Gയെ കുറിച്ചാണ് അതില്‍ വിശദീകരിച്ചിട്ടുള്ളത്. 

സാംസങ് ഗാലക്‌സി സെഡ് ഫ്‌ളിപ് 5ജി വിപണിയിലേക്ക്? വില ഒരു ലക്ഷത്തിനും മുകളിൽ?

‘ജീവിതത്തിന്റെ എല്ലാ കോണുകളിലേക്കും ഹൈപ്പർ കണക്റ്റുചെയ്‌തു കൊണ്ടുള്ള അനുഭവം എത്തിക്കാനുള്ള’ ശ്രമമാണ് ഇതെന്ന് പ്രസ്താവനയില്‍ പറയുന്നു. 5G-യില്‍ ഒരു സിനിമ ഡൌണ്‍ലോഡ് ചെയ്യാന്‍ എടുക്കുന്ന സമയം 2 സെക്കന്‍ഡാണെങ്കില്‍ 6G കാര്യങ്ങളെ കൂടുതല്‍ മികച്ച നിലയിലെത്തിക്കുമെന്നാണ് സാംസങ് വാദിക്കുന്നത്. 

2028-ഓടെ 6G ഉപഭോക്താക്കളിലേക്ക് എത്തിക്കാനാകും എന്ന പ്രതീക്ഷയിലാണ് സംസങ്. മനുഷ്യര്‍ക്കൊപ്പം യന്ത്രങ്ങളും ഈ സേവനത്തിന്റെ ഗുണഭോക്താക്കളാകും എന്നാണ് സാംസങ് കരുതുന്നത്.

Read More