Home> Technology
Advertisement

Samsung Galaxy S23 : സാംസങ് ഗാലക്‌സി എസ് 23 ഫോണുകൾ ഫെബ്രുവരിയിലെത്തും; അറിയേണ്ടതെല്ലാം

Samsung Galaxy S23 : എക്സിനോസ് 2300, ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ 2 എസ്ഒസി പ്രൊസസ്സർ എന്നീ വേരിയന്റുകളിലാണ് ഫോൺ എത്തുന്നത്.

Samsung Galaxy S23  :  സാംസങ് ഗാലക്‌സി എസ് 23 ഫോണുകൾ ഫെബ്രുവരിയിലെത്തും; അറിയേണ്ടതെല്ലാം

പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ സാംസങിന്റെ സാംസങ് ഗാലക്‌സി എസ് 23  സീരീസ് ഫോണുകൾ അടുത്ത ഫെബ്രുവരിയിൽ ഇന്ത്യയിലെത്തുമെന്ന് റിപ്പോർട്ട്. ആഗോളതലത്തിലാണ് ഫോണുകൾ അവതരിപ്പിക്കുന്നതെന്നാണ് സൂചന. റിപ്പോർട്ടുകൾ അനുസരിച്ച് രണ്ട് ചിപ്പുകളോടെയായിരിക്കും ഫോണുകൾ എത്തുക.  ഫെബ്രുവരി 17 ന് സാൻ ഫ്രാൻസിസ്കോ, കാലിഫോർണിയ എന്നിവിടങ്ങളിൽ വെച്ചാണ് ഫോണുകൾ അവതരിപ്പിക്കുന്നത്. പ്രൊസസ്സർ അനുസരിച്ച് രണ്ട് വേരിയന്റുകളാണ് ഫോണിനുണ്ട്. എക്സിനോസ്  2300, ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ 2 എസ്ഒസി പ്രൊസസ്സർ എന്നീ വേരിയന്റുകളിലാണ് ഫോൺ എത്തുന്നത്.

ഈ സീരീസിൽ  മൂന്ന് ഫോണുകളാണ് എത്തുന്നത്. ഗാലക്‌സി എസ് 23, ഗാലക്‌സി എസ് 23 പ്ലസ്, ഗാലക്‌സി എസ് 23 അൾട്രാ എന്നീ ഫോണുകളാണ് ഈ സീരീസിൽ എത്തുന്നത്. ഗാലക്‌സി എസ് 23 ഫോണുകൾക്ക്  6.1 ഇഞ്ച് ഡിസ്പ്ലേയാണ് ഫോണിനുണ്ടായിരിക്കുക എന്നാണ് പ്രതീക്ഷിക്കുന്നത്. ഫോണിൽ അമോലെഡ് ഡിസ്പ്ലേ പാനലും 120Hz റിഫ്രഷ് റേറ്റുമാണ് പ്രതീക്ഷിക്കുന്നത്. ഗാലക്‌സി എസ് 23 പ്ലസ് ഫോണുകളിൽ റിഫ്രഷ് റേറ്റൊട് കൂടിയ 6.6 ഇഞ്ച്  അമോലെഡ് ഡിസ്‌പ്ലേയാണ് പ്രതീക്ഷിക്കുന്നത്. ഗാലക്‌സി എസ് 23 അൾട്രാ ഫോണുകളിൽ കർവ്ഡ് ഡിസ്പ്ലയാണ് പ്രതീക്ഷിക്കുന്നത്.

ALSO READ: Samsung Galaxy A04e : സംസങ്ങിന്റെ പുതിയ എൻട്രി ലെവൽ ഫോൺ ഗാലക്‌സി എ04 ഇ എത്തി; അറിയേണ്ടതെല്ലാം

ഗാലക്‌സി എസ് 23 അൾട്രാ ഫോണുകളിൽ 200 മെഗാപിക്സൽ ക്വാഡ് ക്യാമറ സെറ്റപ്പാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഗാലക്‌സി എസ് 23, ഗാലക്‌സി എസ് 23 പ്ലസ് ഫോണുകളിൽ 50 മെഗാപിക്സൽ ട്രിപ്പിൾ ക്യാമറ സെറ്റപ്പ് മാത്രമായിരിക്കും ഉള്ളതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഗാലക്‌സി എസ് 23  ഫോണുകളിൽ ഫാസ്റ്റ് ചാർജിങ് സപ്പോർട്ടോട് കൂടിയ 3,700 എംഎഎച്ച്‌ ബാറ്ററിയാണ് ഉണ്ടായിരിക്കുകയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അതേസമയം സാംസങിന്റെ എൻട്രി ലെവൽ ഫോണായ സാംസങ് ഗാലക്‌സി എ04 ഇ ഫോണുകൾ കഴിഞ്ഞ മാസം രാജ്യത്ത് അവതരിപ്പിച്ചിരുന്നു. മിനിമൽ ഡിസൈനും ഡ്യൂവൽ ക്യാമറ സെറ്റപ്പുമാണ് ഫോണിനുള്ളത്. ഫോണിന്റെ പ്രധാന ആകർഷണം അതിന്റെ ബാറ്ററിയാണ്.  5,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിനുള്ളത്. കൂടാതെ ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഫോണിനുണ്ട്. ആകെ മൂന്ന് കളർ വേരിയന്റുകളിലാണ് ഫോൺ എത്തുന്നത്. ബ്ലാക്ക്, ബ്ലൂ, കോപ്പർ കളർ വേരിയന്റുകളിലാണ് ഫോൺ എത്തുന്നത്. എന്നാൽ ഫോണിന്റെ വില ഇനിയും പുറത്തുവിട്ടിട്ടില്ല. 

എന്നാൽ 12000 ത്തിൽ താഴെ വിലയിൽ ഫോൺ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 6.5 ഇഞ്ച് പിഎൽഎസ് എൽസിഡി ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. ഫോണിന് എച്ച്ഡി പ്ലസ് റെസല്യൂഷനുമുണ്ട്. ഫോണിന് 5 മെഗാപിക്സൽ സെൽഫി ക്യാമറകളും ഉണ്ട്. വാട്ടർ ഡ്രോപ്പ് നോച്ച് ഡിസ്‌പ്ലേ പാനലാണ് ഫോണിനുള്ളത്. f/2.2 അപ്പേർച്ചർ ഉള്ള 13 മെഗാപിക്സൽ മെയിൻ ലെൻസ്, f/2.4 അപ്പേർച്ചർ ഉള്ള 2 മെഗാപിക്സൽ ഡെപ്ത് സെൻസറുമാണ് ഫോണിനുള്ളത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More