Home> Technology
Advertisement

ജിയോയുടെ ദീപാവലി സമ്മാനം: 399 രൂപ റീചാര്‍ജില്‍ നൂറു ശതമാനം ക്യാഷ്ബാക്ക്!

ജിയോയുടെ ദീപാവലി സമ്മാനം: 399 രൂപ റീചാര്‍ജില്‍ നൂറു ശതമാനം ക്യാഷ്ബാക്ക്!

ദീപാവലിയ്ക്ക് തങ്ങളുടെ പ്രിയ ഉപഭോക്താക്കള്‍ക്ക് പുതിയ സമ്മാനവുമായി എത്തിയിരിക്കുകയാണ് ജിയോ. 399 രൂപയ്ക്ക് റീചാര്‍ജ് ചെയ്യുമ്പോള്‍ 100%  പണവും തിരികെ നല്‍കുമെന്നാണ് ജിയോയുടെ ഓഫര്‍. 'ഹാപ്പി ദീപാവലി' ഓഫര്‍ പ്രൈം ഉപഭോക്താക്കള്‍ക്കാണ് ഇപ്പോള്‍ ലഭ്യമാവുക. ഒക്ടോബര്‍ 12-18 കാലയളവിലാണ് ഈ ഓഫര്‍ ലഭിക്കുന്നത്.

നിലവിലുള്ള ജിയോ നമ്പര്‍ 399 രൂപയ്ക്ക് റീചാര്‍ജ് ചെയ്യുമ്പോള്‍ ഈ ഓഫര്‍ 50 രൂപ മൂല്യമുള്ള എട്ടു വൌച്ചറുകള്‍ ആയാണ് ലഭിക്കുക. ഈ വൌച്ചറുകള്‍ ഭാവിയില്‍ റീചാര്‍ജ് ചെയ്യുമ്പോള്‍ ഉപയോഗിക്കാം. ഒക്ടോബര്‍ 19 മുതല്‍ ഇവ ഉപയോഗിച്ചു തുടങ്ങാം.

എയര്‍ടെല്‍, വോഡഫോണ്‍ മുതലായ എതിരാളികളില്‍ നിന്നും കടുത്ത മത്സരമാണ് ജിയോ ഇപ്പോള്‍ നേരിടുന്നത്. അടുത്ത കാലത്ത് ഇറങ്ങിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 4ജി വേഗതയില്‍ ജിയോ നാലാം സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ടിരുന്നു. പുതിയ ഓഫര്‍ എത്തുന്നതോടെ ഇനിയും കൂടുതല്‍ ആളുകള്‍ ജിയോ ഉപയോഗിക്കും എന്നാണ് കമ്പനിയുടെ പ്രതീക്ഷ.

Read More