Home> Technology
Advertisement

Google| ഒരു ബിഹാറുകാരൻ പയ്യൻ ഗൂഗിൾ ഹാക്ക് ചെയ്തോ? ഗൂഗിളിൽ അവന് ജോലി ലഭിച്ചോ? സത്യം എന്താണ്

ഹാക്കർമാർക്ക് എളുപ്പത്തിൽ കടന്നു കൂടാവുന്ന വിധത്തിലുള്ള ഒരു പിഴവായിരുന്നു ഇത്

Google| ഒരു ബിഹാറുകാരൻ പയ്യൻ ഗൂഗിൾ ഹാക്ക് ചെയ്തോ? ഗൂഗിളിൽ അവന് ജോലി ലഭിച്ചോ? സത്യം എന്താണ്

ഗൂഗിൾ ഹാക്ക് ചെയ്ത ബീഹാറുകാരൻ പയ്യൻറെ വാർത്തകളാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്. ഹാക്കിങ്ങ് നടത്തിയ ശേഷം കോടികളുടെ ശമ്പളത്തിൽ ഗൂഗിൾ തന്നെ അവന് ജോലി നൽകിയെന്നും വിവരങ്ങളുണ്ടായിരുന്നു. എന്നാൽ ഇത്തരമൊരു വാർത്തയുടെ സത്യം പരിശോധിക്കുകയാണ് ഇവിടെ.

യഥാർത്ഥത്തിൽ അത്തരമൊരു ഹാക്കിങ്ങ് നടന്നിട്ടില്ലെന്നാണ് സത്യം. ബിഹാറിലെ ബെഗുസാരൈ ജില്ല സ്വദേശിയായ റിതുരാജ് ചൌധരിയാണ് കഥയിലെ താരം. മണിപ്പൂർ ഐ.ഐ.ടിയിലെ രണ്ടാം വർഷ എഞ്ചിനിയറിംഗ് വിദ്യാർഥിയായ റിതു രാജ്  ഗൂഗിൾ ഹാക്ക് ചെയ്തില്ല പകരം ഗൂഗിൾ സെർച്ച് എഞ്ചിനിലെ വലിയൊരു പിഴവ് കണ്ടെത്തുകയാണ് ചെയ്തത്. ഹാക്കർമാർക്ക് എളുപ്പത്തിൽ കടന്നു കൂടാവുന്ന വിധത്തിലുള്ള പിഴവായിരുന്നു ഇത്.

Also Read: Instagram | ഇനി ഇൻസ്റ്റാ​ഗ്രാം ഓർമിപ്പിക്കും ടേക്ക് എ ബ്രേക്ക്, പുതിയ ഫീച്ചർ ഇങ്ങനെ

സംഭവം കണ്ടെത്തിയതിന് പിന്നാലെ വിഷയം റിതു തന്നെ ഗൂഗിളിനെ നേരിട്ട് അറിയിച്ചു. പ്രശ്നം ഗൂഗിൾ സ്ഥിരീകരിക്കുകയും ചെയ്തു. ഇതിനൊപ്പം തന്നെ ഗൂഗിൾ ഹാൾ ഒാഫ് ഫെയിം എന്ന അവാർഡും കമ്പനി റിതുരാജിന് നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ഗൂഗിളിൻറെ റിസർച്ചർമാരുടെ പട്ടികയിൽ കമ്പനി റിതുവിനെയും ചേർത്തു.

Also Read: Garena Free Fire | നേടാം ഡയമണ്ട് കോഡുകൾ, ഇന്നത്തെ റെഡീം കോഡുകൾ എങ്ങനെ നേടാമെന്ന് നോക്കാം..

പിഴവുകളുടെ പരിശോധന റിതു തുടർന്നു കൊണ്ടിരിക്കുകയാണ് ഇത് പൂർത്തിയാവുന്നതോടെ റിതുവിന് കൂടുതൽ ആനുകൂല്യങ്ങളും കമ്പനിയിൽ നിന്നും ലഭിക്കും.
ബിഹാറിലെ ബിസിനസ്സുകാരനായ രാകേഷ്കുമാർ ചൗധരിയുടെ മകനാണ് റിതു. എഞ്ചിനിയറിങ്ങിനൊപ്പം സൈബർ സുരക്ഷയിലും  റിതു ഗവേഷണം നടത്തുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More