Home> Technology
Advertisement

Motorola Moto Edge (2022) : പുത്തൻ മോട്ടോ എഡ്ജ് 2022 ഫോണുകൾ അവതരിപ്പിച്ച് മോട്ടോറോള; അറിയേണ്ടതെല്ലാം

Motorola Moto Edge 2022 : ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. F/1.8 അപ്പേർച്ചറോട് കൂടിയ 50 മെഗാപിക്സൽ മെയിൻ ലെൻസാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്.

Motorola Moto Edge (2022) : പുത്തൻ മോട്ടോ എഡ്ജ് 2022 ഫോണുകൾ അവതരിപ്പിച്ച്  മോട്ടോറോള; അറിയേണ്ടതെല്ലാം

പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ മോട്ടറോള പുതിയ മോട്ടോ എഡ്ജ് 2022 ഫോണുകൾ ആഗോള വിപണിയിൽ അവതരിപ്പിച്ചു. മികച്ച റിഫ്രഷ് റേറ്റും, ക്യാമറകളുമാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ. മിഡ് റേഞ്ച് ബജറ്റിൽ എത്തുന്ന ഫോണാണ് മോട്ടോ എഡ്ജ് 2022. ആഗോള വിപണിയിൽ 500 ഡോളറിൽ താഴെ വിലയിലാണ് ഫോൺ ആഗോള വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. അതായത് ഏകദേശം 40000 രൂപയിൽ താഴെ വിലയിൽ. ആകെ ഒരു സ്റ്റോറേജ് വേരിയന്റിൽ മാത്രമാണ് ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. ഫോൺ 8 ജിബി റാം 256 ജിബി ഇന്റെർണൽ സ്റ്റോറേജ് വേരിയന്റായി ആണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്.

മോട്ടോ എഡ്ജ് 2022 ഫോണുകളുടെ ഏറ്റവും വലിയ ആകർഷണം അതിന്റെ ഡിസ്‌പ്ലേയാണ്. 6.6 ഇഞ്ച് പഞ്ച് ഹോൾ ഒഎൽഇഡി ഡിസ്പ്ലേയാണ് ഫോണിനുള്ളത്. 2400 x 1080 പിക്സല്സോട് ഫുൾ എച്ച്ഡി പ്ലസ് റെസൊല്യൂഷനാണ് ഫോണിന് ഉള്ളത്. ഫോണിന്റെ റിഫ്രഷ് റേറ്റ് 144 Hz ആണ്. 10 ബിറ്റ് കളർ, എച്ച്ഡിആർ 10 പ്ലസ് സപ്പോർട്ട് എന്നിവയാണ് ഫോണിന്റെ മറ്റ് പ്രത്യേകതകൾ. ഫോൺ സ്‌ക്രീനിന്റെ ആസ്പെക്ട് റേഷൻ 20:9 ആണ്. ഫോണിന്റെ മറ്റൊരു പ്രത്യേകത അതിന്റെ  പ്രൊസസ്സറാണ്. പുതിയ മീഡിയടെക് ഡൈമെൻസിറ്റി 1050 SoC പ്രൊസസ്സറാണ് ഫോണിൽ ക്രമീകരിച്ചിരിക്കുന്നത്.

ALSO READ: Moto G32 : മികച്ച സവിശേഷതകളുമായി ഒരു ബജറ്റ് ഫോൺ; മോട്ടോ ജി 32 ഇന്ത്യയിലെത്തി

ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്.  F/1.8 അപ്പേർച്ചറോട് കൂടിയ 50 മെഗാപിക്സൽ മെയിൻ ലെൻസാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. 13 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസും 2 മെഗാപിക്സൽ  ഡെപ്ത് സെൻസറുമാണ് ഫോണിന്റെ മറ്റ് ക്യാമറകൾ. സെൽഫികൾക്കായി 32 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. ഫോണിൽ 30 വാറ്റ്സ് ഫാസ്റ്റ് ചാർജിങ് ടെക്നോളോജിയോട് കൂടിയ 5000  mAh ബാറ്ററിയാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. കൂടാതെ 15 വാട്ട്സ് വയർലെസ് ചാർജിങ് സൗകര്യവും 5 വാട്ട്സ് റിവേഴ്‌സ് ചാർജിങ് സൗകര്യവും ഫോണിൽ ഉണ്ട്.

മോട്ടറോള മോട്ടോ ജി 32 ഫോണുകൾ കഴിഞ്ഞ ദിവസം ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. ഫോൺ ആകെ ഒരു വേരിയന്റിലാണ്  എത്തുന്നത്. 4 ജിബി റാം, 64 ജിബി ഇന്റർണൽ സ്റ്റോറേജ് വേരിയന്റിലാണ് ഫോൺ എത്തിയിരിക്കുന്നത്. ഫോണിന്റെ വില 12,999 രൂപയാണ്. മികച്ച ഡിസ്പ്ലേ ക്വാളിറ്റിയോട് കൂടിയാണ് ഫോൺ എത്തിയിരിക്കുന്നത്. ആൻഡ്രോയിഡ് 12 സോഫ്റ്റ്‌വെയറോട് കൂടിയാണ് ഫോൺ എത്തിയിരിക്കുന്നത്. 6.5 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് എൽസിഡി ഡിസ്‌പ്ലേയാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. 90Hz റിഫ്രഷ് റേറ്റും, 20:9 ആസ്പെക്ട് റേഷിയോയുമാണ് ഫോണിന് ഉള്ളത്. ഫോണിന്റെ പ്രൊസസ്സർ ഒക്ടാകോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 680 ആണ്. ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. 50-മെഗാപിക്സൽ പ്രധാന സെൻസർ, 8-മെഗാപിക്സൽ അൾട്രാവൈഡ് സെൻസർ, 2-മെഗാപിക്സൽ മാക്രോ സെൻസർ എന്നിവയാണ് ഫോണിന്റെ ക്യാമറകൾ.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ
Read More