Home> Technology
Advertisement

ഗൂഗിളില്‍ ഈ വര്‍ഷം ഏറ്റവുമധികം തിരഞ്ഞ വ്യക്തി?

ഒമര്‍ ലുലുവിന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന അഡാര്‍ലവ്വിലെ ഗാനരംഗം ചിത്രം റിലീസ് ആകുന്നതിന് മുന്‍പ് യൂട്യൂബിലൂടെ പുറത്തിറങ്ങിയിരുന്നു.

ഗൂഗിളില്‍ ഈ വര്‍ഷം ഏറ്റവുമധികം തിരഞ്ഞ വ്യക്തി?

മാണിക്യമലരായ പൂവി എന്ന ഗാനത്തിലെ ഒരു കണ്ണുചിമ്മല്‍ കൊണ്ട് ലോകശ്രദ്ധ നേടിയ പുതുമുഖ താരം പ്രിയ വാര്യര്‍ ആണ് 2018 ല്‍ ഏറ്റവുമധികം പേര്‍ ഗൂഗിളില്‍ തിരഞ്ഞ വ്യക്തി. സല്‍മാന്‍ ഖാനെയും പ്രിയങ്ക ചോപ്രയെയും മറി കടന്നാണ് ഈ സ്ഥാനം നമ്മുടെ പ്രിയ സ്വന്തമാക്കിയത്.

ഒമര്‍ ലുലുവിന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന അഡാര്‍ലവ്വിലെ ഗാനരംഗം ചിത്രം റിലീസ് ആകുന്നതിന് മുന്‍പ് യൂട്യൂബിലൂടെ പുറത്തിറങ്ങിയിരുന്നു. പാട്ടിന്‍റെ സ്വീകാര്യതയോടൊപ്പം പ്രിയ വാര്യരുടെ കണ്ണുചിമ്മലും പുരികകൊടിയിളക്കലും ശ്രദ്ധിക്കപ്പെട്ടിരുന്നു. 

ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ ദേശീയമാധ്യമങ്ങളിലുള്‍പ്പെടെ പ്രിയ വാര്യര്‍ വാര്‍ത്ത താരമായിരുന്നു. മാത്രമല്ല ഇതുകൊണ്ട് തന്നെയാണ് പ്രിയ വാര്യരെ കൂടുതല്‍ പേരും ഗൂഗിളില്‍ തിരയാന്‍ കാരണമായത്.

രണ്ടാം സ്ഥാനം ബോളിവുഡ് താരം പ്രിയങ്ക ചോപ്രയെ സ്വന്തമാക്കിയ നിക്കിനാണ്. മൂന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത് ഹരിയാന സ്വദേശിയായ ഗായിക സപ്‌ന ചൗധരിയാണ്. പ്രിയങ്ക ചോപ്രയ്ക്ക് നാലാം സ്ഥാനവും. 

Read More