Home> Technology
Advertisement

Windows 10 ഷട്ട് ഡൗൺ ചെയ്യാൻ പോകുന്നു! അറിയാം.. നിങ്ങൾക്ക് എന്നുവരെ ഉപയോഗിക്കാനാകുമെന്ന്

നിങ്ങളും Windows 10 ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്കായി ഒരു വലിയ വാർത്തയുണ്ട്. 2025 ൽ Windows 10 നുള്ള പിന്തുണ കമ്പനി അവസാനിപ്പിക്കുമെന്ന് മുതിർന്ന സാങ്കേതിക സ്ഥാപനമായ മൈക്രോസോഫ്റ്റ് അറിയിച്ചു. Windows 10 നെ വിൻഡോസിന്റെ അവസാന പതിപ്പായി കണക്കാക്കിയിരിക്കുകയാണ്.

Windows 10 ഷട്ട് ഡൗൺ ചെയ്യാൻ പോകുന്നു! അറിയാം.. നിങ്ങൾക്ക് എന്നുവരെ ഉപയോഗിക്കാനാകുമെന്ന്

ന്യുഡൽഹി: നിങ്ങൾ വിൻഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റവും ഉപയോഗിക്കുന്നുണ്ടെങ്കിൽ, നിങ്ങൾക്കായി ഒരു വലിയ വാർത്തയുണ്ട്. 2025 ൽ വിൻഡോസ് 10 നുള്ള പിന്തുണ കമ്പനി അവസാനിപ്പിക്കുമെന്ന് മുതിർന്ന സാങ്കേതിക സ്ഥാപനമായ മൈക്രോസോഫ്റ്റ് അറിയിച്ചു. Windows 10 വിൻഡോസിന്റെ അവസാന പതിപ്പായി കണക്കാക്കിയിട്ടുണ്ട്. 

Windows 10 Home, Pro, Pro for Workstations, Pro Education എന്നിവയ്ക്കുള്ള പിന്തുണ 2025 ഒക്ടോബർ 10 ന് നിർത്തലാക്കുമെന്ന് കമ്പനി (Microsoft) അറിയിച്ചു. ഇതിനർത്ഥം 2025 ഒക്ടോബറിന് ശേഷം ഉപയോക്താക്കൾക്ക് ഇതുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകളോ സുരക്ഷാ പരിഹാരങ്ങളോ ലഭിക്കില്ല.

Also Read: Realme Book laptop: ലോഞ്ചിങ്ങിന് സമയം ഇനിയും, റിയൽമി ബുക്കിൻറെ ഡിസൈൻ പുറത്തായി

What does this decision mean for Windows 10 users?

Windows 10 ബന്ദ് ആകുന്നതിനെ പറ്റിയുള്ള ചോദ്യങ്ങൾക്ക് 2025 വരെ ഇത് ഉപയോഗിക്കുന്നതിൽ ഒരു പ്രശ്നവുമില്ലെന്ന് കമ്പനി പറയുന്നു. അതായത് ഇനിയും 4 വർഷം ബാക്കിയുണ്ട്. 2025 ന് ശേഷവും ഉപയോക്താക്കൾ ഇത് എളുപ്പത്തിൽ ഉപയോഗിക്കുന്നത് തുടരാം.  Microsoft വിൻഡോസ് 7 ൽ നിന്ന് നവീകരിക്കാൻ ഉപയോക്താക്കൾക്ക് ധാരാളം സമയം നൽകിയിരുന്നു.

Organizing Windows 11

മൈക്രോസോഫ്റ്റ് ജൂൺ 24 ന് Windows 11 ന്റെ ഇവന്റ് സംഘടിപ്പിക്കുന്നു.  ഇതിനെപ്പറ്റി Microsoft 11 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയും YouTube ലൂടെ പുറത്തിറക്കി. ഇവന്റിൽ വരാനിരിക്കുന്ന വിൻഡോസിന്റെ എല്ലാ സവിശേഷതകളും കമ്പനി ഹൈലൈറ്റ് ചെയ്യും.

Also Read: Good News:ഈ മൂന്ന് ബാങ്കുകളിൽ നിങ്ങൾക്ക് അക്കൗണ്ട് ഉണ്ടോ? എങ്കിൽ എടിഎമ്മിൽ നിന്നും എത്ര തവണ വേണേലും പണം പിൻവലിക്കാം 

What to expect from Windows 11

Windows 11 ന്റെ കൂടെ ഈ പ്രതീക്ഷയുമുണ്ട് മൈക്രോസോഫ്റ്റ് കഴിഞ്ഞ കുറച്ച് ബിൽഡുകളിൽ നിന്ന് വിൻഡോസ് 10 ഉള്ളടക്കത്തിന്റെ ഭൂരിഭാഗവും കൊണ്ടുവരുമെന്ന്.  പുതിയ ഐക്കണുകൾക്കും തീമുകൾക്കും പുറമേ, പുതിയ വിൻഡോസ് മൊബൈൽ ഉപകരണത്തിന്റെ കൂടെ എളുപ്പത്തിലുള്ള നിയന്ത്രണങ്ങളും മികച്ച പ്രവർത്തന കേന്ദ്രവും കൊണ്ടുവന്നേക്കാം.

ലൈസൻസുള്ള വിൻഡോസ് 10 ഉപയോക്താക്കൾക്കായി Microsoft ഇത് ഒരു സൗജന്യ സോഫ്റ്റ്വെയർ അപ്ഡേറ്റായി പുറത്തിറക്കുന്നുണ്ടോ എന്ന് കണ്ടറിയണം. കമ്പനി Windows 10 നെയും  സൗജന്യ സോഫ്റ്റ്വെയർ അപ്‌ഡേറ്റിന്റെ രൂപത്തിൽ ലോഞ്ച് ചെയ്തിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
Read More