Home> Technology
Advertisement

Maruti Suzuki | അടുത്ത മാസം മുതൽ മാരുതി സുസൂക്കി കാറുകളുടെ വില വർധിപ്പിക്കും

കാർ നിർമാണത്തിനുള്ള ഉത്പനങ്ങളുടെ വില വർധിച്ച സാഹചര്യത്തിലാണ് തങ്ങൾ വില കുറയ്ക്കുന്നതെന്ന് മാരുതി നാഷ്ണൽ സ്റ്റോക്ക് എക്സേചേഞ്ചിനോട് കത്തിലൂടെ അറിയിച്ചു.

Maruti Suzuki | അടുത്ത മാസം മുതൽ മാരുതി സുസൂക്കി കാറുകളുടെ വില വർധിപ്പിക്കും

ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസൂക്കി (Maruti Suzuki) തങ്ങളുടെ കാറുകളുടെ വില വർധിപ്പിക്കുന്നു. 2022 ജനുവരി മുതൽ വാഹനങ്ങളുടെ പുതിക്കിയ വില നിലവിൽ വരുമെന്ന് മാരുതി സുസൂക്കി അറിയിച്ചു. 

കാർ നിർമാണത്തിനുള്ള ഉത്പനങ്ങളുടെ വില വർധിച്ച സാഹചര്യത്തിലാണ് തങ്ങൾ വില കുറയ്ക്കുന്നതെന്ന് മാരുതി നാഷ്ണൽ സ്റ്റോക്ക് എക്സേചേഞ്ചിനോട് കത്തിലൂടെ അറിയിച്ചു. അതിലൂടെ ഉണ്ടായ നഷ്ടം വില വർധിപ്പിക്കുന്നതിലൂടെ നികത്താനാകുമമെന്ന് കമ്പനി കരുതുന്നത്. 

ALSO READ : Maruti Diesel | ഉടനെ പുതിയ ഡീസൽ വേരിയൻറില്ല, പെട്രോൾ സി.എൻ.ജി ഒാപ്ഷനുകളിൽ ശ്രദ്ധിക്കാൻ മാരുതി

കഴിഞ്ഞ ഒരു മാസത്തിൽ മാരുതി കാർ ഉത്പാദനത്തിൽ 3 ശതമാനം കുറവായിരുന്നു രേഖപ്പെടുത്തിയത്. 2020 നവംബറിൽ 1,50,221 യൂണിറ്റ് ഉത്പാദനം നടത്തിയപ്പോൾ ഈ വർഷം അത് 1,45,560 ആയി കുറയുകയും ചെയ്തു. ഇലക്ട്രോണിക് ഉപകരണങ്ങളുടെ ലഭ്യത കുറഞ്ഞ സാഹചര്യത്തിലാണ് ഉത്പാദനം കുറഞ്ഞതെന്ന് കമ്പനി വ്യക്തമാക്കുന്നു.

1,46,577 യൂണിറ്റ് കാറിന്റെ ഉത്പാദനമാണ് 2020 നവംബറിൽ രേഖപ്പെടുത്തിയത്. എന്നാൽ ഈ വർഷം 1,42,025 സഞ്ചാര വാഹനങ്ങളാണ് മാരുതി നിർമിച്ചിരിക്കുന്നത്. ഓൾട്ടോ എസ്-പ്രെസ്സോ തുടങ്ങിയ കാറുകൾ കഴിഞ്ഞ മാസം 19,810 യൂണിറ്റാണ് ഉത്പാദിച്ചിരിക്കുന്നത്. അതേസമയം കഴിഞ്ഞ വർഷം നവംബറിൽ 24,336 യൂണിറ്റാണ് നിർമാണമാണ് രേഖപ്പെടുത്തിയിരുന്നത്. 

ALSO READ : S-Cross Facelift | അടിമുടി മാറ്റങ്ങളുമായി സുസുക്കി എസ് ക്രോസ് - ചിത്രങ്ങൾ

കോംപാക്ട് കാറുകളായ വാഗണർ, സെലേറിയോ, ഇഗ്നിസ്, സ്വിഫ്റ്റ്, ബലേനോ ഡിസയർ എന്നിയുടെ ഉത്പാദനം 85118 യൂണിറ്റിൽ നിന്ന് 74,283 യൂണിറ്റായി കുറഞ്ഞു. യൂട്ടിലിറ്റി വിഭാഗത്തിൽ വരുന്ന ജിപ്സി, എർറ്റിഗാ, എസ്-ക്രോസ്, വിറ്റാര ബ്രീസാ, XL6 എന്നിവയുടെ ഉത്പാദനവും കുറഞ്ഞു. കൂടാതെ എക്കോ വാൻ, മറ്റ് വാണിജ്യ വിഭാഗത്തിൽ വരുന്ന വാഹനങ്ങളുടെ ഉത്പാദനത്തലും ഇടിവ് രേഖപ്പെടുത്തിയിരുന്നു. 

ALSO READ : Bajaj e-scooter | ചേതകിൻറെ ഇലക്ട്രിക്ക് വേർഷൻ ഇറക്കാൻ ബജാജ്,ഒലയെ ഉലയ്ക്കുമോ?

ഒക്ടോബർ മാസത്തിൽ 26 ശതമാനം കുറവായിരുന്നു മാരുതി സുസൂക്കിയുടെ വാഹന നിർമാണത്തിൽ രേഖപ്പെടുത്തിയിരുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
Read More