Home> Technology
Advertisement

Electric Vehicle: ഇവി സാങ്കേതികവിദ്യയിൽ എം-ടെക് എടുക്കാമോ ? ടാറ്റ നൽകും ജോലി

അമിറ്റി യൂണിവേഴ്‌സിറ്റിയുടെ ലഖ്‌നൗ കാമ്പസിൽ കോഴ്‌സ് ചെയ്യാവുന്നതാണ്. എംടെക് പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് ലഖ്‌നൗവിലെ പ്ലാന്റിൽ ജോലി ചെയ്യാൻ ടാറ്റ അവസരം നൽകും

Electric Vehicle: ഇവി സാങ്കേതികവിദ്യയിൽ എം-ടെക് എടുക്കാമോ ? ടാറ്റ നൽകും ജോലി

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കൾ ഇവി (ഇലക്ട്രിക് വെഹിക്കിൾ) സാങ്കേതികവിദ്യയിൽ വൈദഗ്ധ്യമുള്ള ജീവനക്കാർക്കായി അമിറ്റി യൂണിവേഴ്‌സിറ്റിയുമായി കൈ കോർക്കുന്നു.ഇലക്ട്രിക് വാഹന വ്യവസായത്തിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് എം-ടെക് ബിരുദമാണ് ടാറ്റയും-അമിറ്റി യൂണിവേഴ്സിറ്റിയു ചേർന്ന് നൽകുന്നത്.

അമിറ്റി യൂണിവേഴ്‌സിറ്റിയുടെ ലഖ്‌നൗ കാമ്പസിൽ കോഴ്‌സ് ചെയ്യാവുന്നതാണ്. എംടെക് പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് ലഖ്‌നൗവിലെ പ്ലാന്റിൽ ജോലി ചെയ്യാൻ ടാറ്റ അവസരം നൽകും.

കോഴ്‌സിൽ പ്രാക്ടിക്കലുകൾ

ഇവി ടെക്‌നോളജിയിൽ എം-ടെക് കോഴ്‌സ് ചെയ്യുന്ന വിദ്യാർത്ഥികൾക്ക് സാങ്കേതിക വൈദഗ്ധ്യം ടാറ്റ തന്നെ പഠിപ്പിക്കും. ഇത് വഴി മേഖലയിലെ തൊഴിലവസരങ്ങൾ വർധിപ്പിക്കുകയും മനുഷ്യ വിഭവ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യും. രണ്ട് വർഷവും നാല് സെമസ്റ്ററുമുള്ള ഈ കോഴ്‌സ് രണ്ട് ഭാഗങ്ങളായാണ് പഠിപ്പിക്കുക. 

ALSO READ : Viral News: മരിച്ചാലും മറക്കില്ല,ഇൻറർനെറ്റ് എക്സ്പോളററിന് ശവകൂടിരം പണിത് ആരാധകൻ

സ്കിൽ ഡെവലപ്പ്മെൻറും

അമിറ്റി യൂണിവേഴ്സിറ്റിയുമായുള്ള പദ്ധതി തൊഴിൽ വികസനത്തിന് മാത്രമല്ല,ജീവനക്കാരുടെ നൈപുണ്യ വികസനത്തിനും പുതിയ വഴികൾ തുറക്കുമെന്നും. ഭാവിയിലേക്കുള്ള മനുഷ്യശക്തിയെ തയ്യാറാക്കാനും ഇത് സഹായിക്കുമെന്നും കമ്പനി ചൂണ്ടിക്കാട്ടുന്നു.

ഈ പരിപാടിയിൽ ടാറ്റ മോട്ടോഴ്‌സുമായി ചേർന്ന് പ്രവർത്തിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്ന് വിദ്യാർത്ഥികൾക്ക് അമിറ്റി യൂണിവേഴ്സിറ്റി ഉത്തർപ്രദേശ് ലഖ്‌നൗ വൈസ് ചാൻസലർ പ്രൊഫസർ സുനിൽ ധനേശ്വർ പറഞ്ഞു.

ALSO READ : WhatsApp Update: ഗ്രൂപ്പ് കോളിൽ ബഹളക്കാരെ മ്യൂട്ടാക്കാം, പുതിയ അപ്ഡേറ്റുമായി വാട്സാപ്പ്

ടാറ്റയാണ് നിലവിൽ ഇലക്ട്രിക് ഫോർ വീലർ സെഗ്‌മെന്റിൽ മുന്നിഷ. ഇതിൽ തന്നെ ടാറ്റയുടെ രണ്ട് മോഡലുകളായ നെക്‌സോൺ ഇവിയും ടിഗോർ ഇവിയും ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ട് ഇലക്ട്രിക് കാറുകളാണ്. ടാറ്റ മോട്ടോഴ്‌സ് അടുത്തിടെ നെക്‌സോൺ ഇവി മാക്‌സും അവതരിപ്പിച്ചിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More