Home> Technology
Advertisement

Lava X3 Smartphone : ലാവ എക്സ് 3 ഫോണുകൾ ഉടൻ ഇന്ത്യയിൽ എത്തും; അറിയേണ്ടതെല്ലാം

ഡിസംബർ 20 ന് ഉച്ചക്ക് 12 മണി മുതൽ ഫോണിന്റെ പ്രീഓർഡർ ആരംഭിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്.

Lava X3 Smartphone : ലാവ എക്സ് 3 ഫോണുകൾ ഉടൻ ഇന്ത്യയിൽ എത്തും; അറിയേണ്ടതെല്ലാം

ലാവയുടെ ഏറ്റവും പുതിയ ബജറ്റ് ഫോണുകളായ ലാവ എക്സ് 3 സ്മാർട്ട്ഫോണുകൾ ഉടൻ തന്നെ ഇന്ത്യയിൽ എത്തും. ഫോൺ അവതരിപ്പിക്കുന്ന തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ഇ കോമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണിന്റെ വെബ്സൈറ്റിലൂടെ ചിത്രത്തിൻറെ പ്രീ ഓർഡർ തീയതി പുറത്തുവിട്ടു. അടുത്ത ആഴ്ച മുതൽ ലാവ എക്സ് 3 ഫോണുകളുടെ പ്രീഓർഡർ ആരംഭിക്കും. കൂടാതെ ഫോൺ പ്രീ ഓർഡർ  ചെയ്യുന്നവർക്ക് വയർലെസ്സ് ഇയർബഡ്‌സ് സൗജന്യമായി ലഭിക്കുകയും ചെയ്യും.

ഡിസംബർ 20 ന് ഉച്ചക്ക് 12 മണി മുതൽ ഫോണിന്റെ പ്രീഓർഡർ ആരംഭിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. എൻട്രി ലെവൽ ഫോണിന്റെ വില 10000 രൂപയാണ്. ആകെ ഒരു സ്റ്റോറേജ് വേരിയന്റായി ആണ് ഫോൺ എത്തുന്നത്. 3 ജിബി റാം സ്റ്റോറേജ് വേരിയന്റിലാണ് ഫോൺ എത്തുന്നത്. ആകെ മൂന്ന് കളർ വേരിയന്റുകളിലാണ് ഫോൺ എത്തുന്നത്. നീല, കറുപ്പ്, കടും പച്ച നിറങ്ങളിലാണ് ഫോൺ എത്തുന്നത്.

ALSO READ: Tecno Pova 4 Phone : കുറഞ്ഞ വിലയും വമ്പൻ സവിശേഷതകളുമായി ടെക്‌നോ പോവ 4 ഫോണുകൾ ഇന്ത്യയിലെത്തി; വിലയെത്ര?

എച്ച്ഡി പ്ലസ് റെസൊല്യൂഷനോട് കൂടിയ 6.5 ഇഞ്ച് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. വാട്ടർ ഡ്രോപ്പ് നോച്ച് പാനലോട് കൂടിയാണ് ഫോൺ എത്തുന്നത്. ഫോണിൽ ഡ്യൂവൽ ക്യാമറ സെറ്റപ്പാണ് ഉള്ളത്. 8 മെഗാപിക്സൽ  മെയിൻ ലെൻസും എഐ സെൻസറുമാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. മീഡിയടെക് ഹീലിയോ ചിപ്‌സെറ്റ് ആയിരിക്കും ഫോണിൽ ഉണ്ടയായിരിക്കുകയെന്നതാണ് പ്രതീക്ഷിക്കുക. ഫോണിൽ   4,000 mAh ബാറ്ററിയും ഉണ്ടായിരിക്കും.

അതേസമയം കഴിഞ്ഞ ദിവസം ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ടെക്നൊയുടെ ഏറ്റവും പുതിയ ഫോണുകളായ ടെക്‌നോ പോവ 4 ഫോണുകൾ ഇന്ത്യയിലെത്തി. മീഡിയടെക് ഹീലിയോ G99 പ്രോസസർ, 8 ജിബി റാം, 90Hz റിഫ്രഷ് റേറ്റ് ഡിസ്‌പ്ലേ, 50 എംപി  ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ് എന്നിവയാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ. 11,999 രൂപ വിലയിലാണ് ഫോണുകൾ അവതരിപ്പിച്ചിരിക്കുന്നത്. 8 ജിബി റാം 128 ജിബി ഇന്റെർണൽ സ്റ്റോറേജ് വേരിയന്റിലാണ് ഫോൺ എത്തിയിരിക്കുന്നത്,

പ്രമുഖ ഇ കോമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോൺ ഇന്ത്യ വഴിയാണ് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നത്. ആകെ മൂന്ന് കളർ വേരിയന്റുകളിലാണ് ഫോണുകൾ എത്തിക്കുന്നത്. ക്രയോലൈറ്റ് ബ്ലൂ, യുറനോലിത്ത് ഗ്രേ, മാഗ്മ ഓറഞ്ച് എന്നീ കളർ വേരിയന്റുകളിലാണ് ഫോണുകൾ ഇന്ത്യയിൽ ലഭ്യമാക്കുന്നത്. ഡിസംബർ 13 മുതലാണ് ഫോണുകൾ വിപണിയിൽ എത്തുന്നത്. ഫോണുകൾക്ക് മികച്ച പ്രകടനം കാഴ്ച വെക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More