Home> Technology
Advertisement

5G നടപ്പിലാക്കരുത് ; നടി Juhi Chawla ഡൽഹി ഹൈക്കോടതിയെ ഹർജി സമർപ്പിച്ചു

5G മൂലം ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെ ചൂണ്ടിക്കാട്ടിയാണ് ഡൽഹി ഹൈക്കോടതിയെ സമീപിക്കുന്നത്. 5G ടെക്നോളജി പരിസ്ഥിതിക്കൊപ്പം ജനങ്ങളുടെ ആരോഗ്യത്തിനും ഹാനികരാമാണെന്ന് നടിയുടെ ഹർജിയിൽ പറയുന്നുണ്ട്

5G നടപ്പിലാക്കരുത് ; നടി Juhi Chawla ഡൽഹി ഹൈക്കോടതിയെ ഹർജി സമർപ്പിച്ചു

New Delhi : ഇന്ത്യയിൽ 5G സേവനം നടപ്പിലാക്കുന്നതിനെതിരെ ബോളിവുഡ് നടി ജൂഹി ചൗള (Juhi Chawla) രംഗത്ത്. 5G റേഡിയേഷൻ ഉണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടി ഡൽഹി ഹൈക്കോടതിയെ (Delhi High Court) സമീപിച്ചിരിക്കുന്നത്.

റേഡിയോ ഫ്രീക്വൻസി റേഡിയേഷൻ പ്രശ്നങ്ങളിൽ ബോധവൽക്കരണ പ്രവർത്തനങ്ങളുമായി പ്രവർത്തിക്കുന്ന നടി 5G മൂലം ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെ ചൂണ്ടിക്കാട്ടിയാണ് ഡൽഹി ഹൈക്കോടതിയെ സമീപിക്കുന്നത്. 5G ടെക്നോളജി പരിസ്ഥിതിക്കൊപ്പം ജനങ്ങളുടെ ആരോഗ്യത്തിനും ഹാനികരാമാണെന്ന് നടിയുടെ ഹർജിയിൽ പറയുന്നുണ്ട്. തങ്ങൾ ടെക്നോളജിയുടെ മുന്നേറ്റത്തിന് എതിരല്ല എന്നാൽ പരിസ്ഥിതിക്കുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കപ്പെടേണ്ടതാണെന്നാണ് നടി നൽകിയ ഹർജിയിൽ പറയുന്നത്.

ALSO READ : 5G ഇന്ത്യയിൽ ഉടനെത്തും, പരീക്ഷണം ഒരാഴ്ചക്കുള്ളിൽ തുടങ്ങാൻ ടെലികോം കമ്പനികളോട് ആവശ്യപ്പെട്ട് കമ്മ്യൂണിക്കേഷൻ മന്ത്രാലയം

5G ടെക്നോളജി മനുഷ്യനും പരിസ്ഥിതിക്കും സുരക്ഷിതമാണെന്ന് സർക്കാരിന്റെ ബന്ധപ്പെട്ട വകുപ്പ് സാക്ഷ്യപ്പെടത്തണെമെന്ന് കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു. ഈ സാങ്കേതിക വിദ്യ നടപ്പിലാക്കുന്നതിന് കുറച്ച് കൃത്യമായ പഠനം അനിവാര്യമാണെന്നും ഇതുവരെ ഈ ടെക്നോളജിയെ കുറിച്ച വേണ്ടത്ര പഠനം നടത്തിട്ടില്ല എങ്കിൽ അതിനും തയ്യറാകണമെന്ന് തങ്ങൾ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ടന്നെ ജൂഹ ചൗളയുടെ വക്താവ് പ്രസ്താവനയിലൂടെ അറിയിച്ചു. ഹർജിയിൽ ഡൽഹി ഹൈക്കോടതി ജൂൺ 2ന് വാദം കേൾക്കും.

ALSO READ : Chinese ടെലികോം ദാതാക്കളെയും 5G പരീക്ഷണത്തിൽ ഉൾപ്പെടുത്തണമെന്ന് ചൈന ആവശ്യപ്പെട്ടു

മൂന്ന് ആഴ്ചകൾക്ക് മുമ്പ് കേന്ദ്ര കമ്മ്യൂണിക്കേഷൻ മന്ത്രാലയം തെരഞ്ഞെടുക്കപ്പെട്ട് സ്ഥലങ്ങളിൽ 5G യുടെ സങ്കേതികതയും സ്പെക്ട്രവും പരീക്ഷണം നടർത്താൻ ടെലികാം കമ്പനികളോട് ആവശ്യപ്പെട്ടു. നഗരം, ഗ്രമങ്ങൾ തുടങ്ങിയ വിവിധ പ്രദേശിങ്ങളിൽ പരീക്ഷണം നടത്താനാണ് കേന്ദ്ര സർക്കാർ ടെലികോം കമ്പനികൾക്ക് നിർദേശം നൽകിയിരിക്കുന്നത്. 

ALSO READ : India's 5G is ready: 4Gയുടെ കാലം ഇതാ കഴിയുന്നു,അതിവേ​ഗ ഇന്റർനെറ്റിന്റെ അഞ്ചാം യു​ഗം, അറിയാം എവിടെയൊക്കെ 5G ആദ്യമെത്തും?

5G വരുന്നതോടെ ഇന്ത്യയിലെ വിവിധ വിവര ആശയവിനിമയ സങ്കേതിക മേഖലയിലാണ് വളർച്ചയുണ്ടാകുന്നത്. സ്മാർട്ട് സിറ്റി, വൃഛ്വൽ ബാങ്കിങ്, 4K 8K തലത്തിലുള്ള വീഡിയോകൾ ഓഗ്മെന്റ് റിയലിറ്റി, ആർട്ടിഫിഷിൽ റിയാലിറ്റി തുടങ്ങിയവയുടെ സുഗമമമായി പ്രവർത്തനമാണ് ഉറപ്പാക്കുന്നത്. നിലവിൽ ദക്ഷിണ കൊറിയ, ചൈന, ,അമേരിക്ക, ബ്രിട്ടൺ എന്നീ രാജ്യങ്ങളിലാണ് 5G സേവനമുള്ളത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
Read More