റിലയന്‍സ് ജിയോയുടെ 4g ഫീച്ചര്‍ഫോണായ ജിയോഫോണ്‍ ബുക്കിംഗ് ഇന്ന് വൈകീട്ട് അഞ്ചുമണിമുതല്‍ ആരംഭിക്കും. റിലയന്‍സിന്റെ 'മൈ ജിയോ' ആപ്പ് വഴിയും അംഗീകൃത സ്റ്റോറുകള്‍ വഴിയും ബുക്ക് ചെയ്യാന്‍ സാധിക്കും. ഇതിനായുള്ള പ്രത്യേക ട്രെയിനിംഗ് ജീവനക്കാര്‍ക്ക് നല്‍കിക്കഴിഞ്ഞു.
പ്രീബുക്കിംഗ് സമയത്ത് 500 രൂപയാണ് നല്‍കേണ്ടത്. ഫോണ്‍ കയ്യില്‍ എത്തുമ്പോള്‍ 1000 രൂപ കൂടി നല്‍കണം. ആദ്യം ഓര്‍ഡര്‍ നല്‍കുന്നവര്‍ക്ക് ആദ്യം ഫോണ്‍ നല്‍കുക എന്നതാണ് കമ്പനി പോളിസി. സെപ്റ്റംബര്‍ ഒന്നിനും നാലിനും ഇടയ്ക്ക് ഫോണുകള്‍ വിതരണം ചെയ്യാന്‍ തുടങ്ങും. എല്ലാ ആഴ്ചയിലും അഞ്ചു മില്ല്യന്‍ ജിയോഫോണുകള്‍ ലഭ്യമാക്കാനാണ് കമ്പനി ആലോചിക്കുന്നത്.
മുംബൈയില്‍ നടന്ന റിലയൻസ് ഇൻഡസ്ട്രീസിന്റെ ഈ വര്‍ഷത്തെ വാർഷിക പൊതുയോഗത്തില്‍ മുകേഷ് അംബാനിയാണ് പുതിയ ഫോണ്‍ പുറത്തിറക്കിയത്.