Home> Technology
Advertisement

Jeff Bezos Amazon CEO പദവി ഒഴിയുന്നു, പകരം വിശ്വസ്തൻ Andy Jassy യെ നിയമിക്കും

സിഇഒ സ്ഥാനം ഒഴിയുന്ന ബെസൊസ് പകരം ആമസോണിന്റെ എക്സിക്യൂട്ടീവ് ചെയർമാനായി സ്ഥാനം ഏറ്റെടുത്തു തുടരും. 57കാരനായ ബെസൊസ് 1994 Amazon ചെറിയ സ്റ്റാർട്ട്അപ്പ് എന്ന രീതിയിൽ ആരംഭിക്കുന്നത്

Jeff Bezos Amazon CEO പദവി ഒഴിയുന്നു, പകരം വിശ്വസ്തൻ Andy Jassy യെ നിയമിക്കും

Washington DC : ലോകത്തിലെ ഏറ്റവും വലിയ ധനികനായിരുന്ന (കഴിഞ്ഞ വർഷം വരെ) Jeff Bezos തന്റെ സ്ഥാപനമായ Amazon ന്റെ CEO സ്ഥാനം ഒഴിയുന്നും. കഴിഞ്ഞ ദിവസമാണ് ബെസോസ് ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനികളിൽ ഒന്നായ ആമസോണിന്റെ CEO പദവിയിൽ നിന്ന് ഇറങ്ങാൻ തീരുമാനമെടുക്കുന്നത്. ഈ വർഷത്തിന്റെ അവസാനമാണ് ബെസൊസ് സ്ഥാനം ഒഴിയുന്നത്. ബെസൊസിന് പകരം Amazon Web Service ന്റെ (AWS) തലവൻ  Andy Jassy സിഇഒ സ്ഥാനം ഏറ്റെടുക്കും.

സിഇഒ സ്ഥാനം ഒഴിയുന്ന ബെസൊസ് (Jeff Bezos) പകരം ആമസോണിന്റെ എക്സിക്യൂട്ടീവ് ചെയർമാനായി സ്ഥാനം ഏറ്റെടുത്തു തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്. ആമോസോണിന്റെ  ജീവനക്കാർക്ക് അയച്ച കത്തിലൂടെയാണ് ബെസൊസ് താൻ സ്ഥാപനത്തിന്റെ സിഇഒ സ്ഥാനം ഒഴിയുന്നുയെന്ന് അറിയിച്ചത്. ആമസോണിന്റെ ബിസിനെസ് സംബന്ധമായ എല്ലാ ചുമതലയിൽ നിന്ന് ബെസൊസ് ഒഴിയുന്നെങ്കിലും ചാരിറ്റി CSR പ്രവർത്തനങ്ങളായ ഡേ വൺ ഫണ്ട്, ബെസൊസ് എർത്ത് ഫണ്ട് തുടങ്ങിയവയുടെ മേൽനോട്ടം തുടരുമെന്ന അറിയിച്ചിട്ടുണ്ട്.

ALSO READ: കഴിഞ്ഞ വർഷം ചാരിറ്റിക്കായി ഏറ്റവും കൂടുതൽ പണം ചെലവഴിച്ചത് ലോകത്തിൽ ഏറ്റവും ധനികൻ

എനിക്ക് ഇനി കൂടുതൽ ആരോ​ഗ്യമില്ല എന്നാൽ റിട്ടയർ ആകുന്നു എന്നല്ല എന്നാണ് ബെസൊസ് തന്റെ സ്ഥാപനത്തിലെ ജീവനക്കാർക്ക് അയച്ച കത്തിൽ അറിയിച്ചിരിക്കുന്നത്. 57കാരനായ ബെസൊസ് 1994 Amazon ചെറിയ സ്റ്റാർട്ട്അപ്പ് എന്ന രീതിയിൽ ആരംഭിക്കുന്നത്. പിന്നീട് ഓൺലൈൻ പ്ലാറ്റ്ഫോമിൽ വിവിധ മേഖലയിൽ ഏറ്റവും മുല്യമേറിയ സ്ഥാപനങ്ങളിൽ ഒന്നായി മാറുകയായിരുന്നു.

ALSO READ: Amazon Academy: വിദ്യാഭ്യാസ മേഖലയിലേയ്ക്കും ആമസോണ്‍, മത്സരാര്‍ഥികള്‍ക്കായി 'ആമസോണ്‍ അക്കാദമി'

ബെസൊസിന്റെ പിൻ​ഗാമിയായി സിഇഒ സ്ഥാനത്തേക്ക് തെരഞ്ഞെടുത്ത ആൻഡി ജാസി 1997ൽ മാർക്കറ്റിങ് മാനേജറായിയാണ് ആമസോണിൽ ചേർന്നത്. തുടർന്ന് 2003ലാണ് ആമസോൺ തങ്ങളുടെ വബ് സർവീസ് (AWS) ആരംഭിക്കുന്നത്. വെബ് സർവീസ് വന്നതോടെയാണ് ആമസോണിന് ഇത്രം ലാഭം നേടി നൽകിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Read More