Home> Technology
Advertisement

ബഹിരാകാശ യാത്ര വിജയകരമായി പൂർത്തിയാക്കി Jeff Bezos

ബഹിരാകാശ ടൂറിസം ലക്ഷ്യമിട്ട് ജെഫ് ബെസോസ് ആരംഭിച്ച ബ്ലൂ ഒറിജിന്റെ ആദ്യ യാത്രയായിരുന്നു ഇത്

ബഹിരാകാശ യാത്ര വിജയകരമായി പൂർത്തിയാക്കി Jeff Bezos

ടെക്സസ്: ബഹിരാകാശ (Space Tourism) യാത്ര വിജയകരമായി പൂർത്തിയാക്കി ജെഫ് ബെസോസും സംഘവും. ആദ്യമായാണ് പൈലറ്റില്ലാതെ സാധാരണക്കാരുടെ സംഘം ബഹിരാകാശത്തെത്തി തിരിച്ചെത്തുന്നത്. ബഹിരാകാശ ടൂറിസം ലക്ഷ്യമിട്ട് ജെഫ് ബെസോസ് ആരംഭിച്ച ബ്ലൂ ഒറിജിന്റെ (Blue Origin) ആദ്യ യാത്രയായിരുന്നു ഇത്.

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബഹിരാകാശ യാത്രികനും ഏറ്റവും പ്രായം കുറ‍ഞ്ഞ ബഹിരാകാശ യാത്രികനും ഈ സംഘത്തിലായിരുന്നു. ടെക്സസിലെ മരുഭൂമിയിൽ നിന്നാണ് റോക്കറ്റ് കുതിച്ചുയർന്നത്. വെസ്റ്റ് ടെക്സസ് സ്പേസ്പോർട്ടിലെ ലോഞ്ചിങ് പാഡിൽ നിന്നാണ് ബ്ലൂ ഒറിജൻ കമ്പനിയുടെ ക്രൂ ക്യാപ്സൂളുമായി ബൂസ്റ്റർ റോക്കറ്റ് കുതിച്ചുയർന്നത്. സീറോ ​ഗ്രാവിറ്റിയിൽ മിനിറ്റുകളോളം തങ്ങിയ ശേഷമാണ് സംഘം തിരിച്ചെത്തിയത്.

ഏഴ് മിനിറ്റ് 32 സെക്കൻഡിൽ ബൂസ്റ്റർ റോക്കറ്റ് സുരക്ഷിതമായി ലാൻഡിങ് പാഡിലേക്ക് തിരിച്ചെത്തി. എട്ട് മിനിറ്റ് 25 സെക്കൻഡിൽ ക്രൂ ക്യാപ്സൂളിന്റെ പാരച്യൂട്ട് വിന്യസിക്കപ്പെട്ടു. 10 മിനിറ്റ് 21 സെക്കൻഡിൽ ക്യാപ്സൂൾ നിലം തൊട്ടു. ലോകത്തെ രണ്ടാമത്തെ ബഹിരാകാശ വിനോദയാത്രയാണ് ലോക കോടീശ്വരനായ ജെഫ് ബെസോസിന്റെ നേതൃത്വത്തിൽ ജൂലൈ 20ന് നടന്നത്. ആദ്യ യാത്രയുടെ റെക്കോർഡ് ജൂലൈ 11ന് ശതകോടീശ്വരൻ റിച്ചഡ് ബ്രാൻസന്റെ വെർജിൻ ​ഗലാക്ടിക് കമ്പനി സ്വന്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
Read More