Home> Technology
Advertisement

നൂറാമത്തെ ഉപഗ്രഹം വിക്ഷേപിക്കാന്‍ തയാറെടുത്ത് ഐഎസ്ആര്‍ഒ

ഐഎസ്ആര്‍ഒയുടെ നൂറാമത്തെ ഉപഗ്രഹം സ്വാമി വിവേകാനന്ദന്‍റെ ജന്മദിനമായ ജനുവരി 12ന് ശ്രീഹരിക്കോട്ടയില്‍ വിക്ഷേപിക്കും.

നൂറാമത്തെ ഉപഗ്രഹം വിക്ഷേപിക്കാന്‍ തയാറെടുത്ത് ഐഎസ്ആര്‍ഒ

ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒയുടെ നൂറാമത്തെ ഉപഗ്രഹം സ്വാമി വിവേകാനന്ദന്‍റെ ജന്മദിനമായ ജനുവരി 12ന് ശ്രീഹരിക്കോട്ടയില്‍ വിക്ഷേപിക്കും.

ഇന്ത്യയുടെ തന്നെ മറ്റ് മൂന്ന് ഉപഗ്രഹങ്ങളും കാനഡ, ഫിൻലാൻഡ്, ഫ്രാൻസ്, കൊറിയ, ഇംഗ്ലണ്ട്, അമേരിക്ക എന്നീ രാജ്യങ്ങളുടെ 28 ഉപഗ്രഹങ്ങളും ഇതോടൊപ്പം വിക്ഷേപിക്കും

പിഎസ്‌എൽവിസി 40 ആണ് നൂറാമത്തെ ഉപഗ്രഹം വിക്ഷേപിക്കാന്‍ ഒരുങ്ങുന്നത്. വെള്ളിയാഴ്ച രാവിലെ 9.28 ന് വിക്ഷേപിക്കുന്ന ഈ ഉപഗ്രഹത്തോടെ ഐ‌എസ്‌ആർഒ ഉപഗ്രഹങ്ങളുടെ കാര്യത്തില്‍ സെഞ്ച്വറി നേടും. 

കാലാവസ്ഥ വ്യതിയാനം നിരീക്ഷിക്കാൻ സഹായിക്കുന്ന 710 കിലോഗ്രാം ഭാരമുള്ള കാർട്ടോസാറ്റ് 2 ആണ് വിക്ഷേപിക്കുന്നതില്‍ ഏറ്റവും വലുത്.

Read More