Home> Technology
Advertisement

Internet Explorer: ആ കാലത്തിന് വിട, ഇൻറർനെറ്റ് എക്സ്പ്ലോറർ കളമൊഴിയുന്നു

ജൂൺ 22 ഒാടു കൂടി പൂർണമായും എക്സ്പ്ലോറർ വിൻഡോസിൽ നിന്നും ഒഴിവാക്കും

Internet Explorer: ആ കാലത്തിന് വിട, ഇൻറർനെറ്റ് എക്സ്പ്ലോറർ കളമൊഴിയുന്നു

Newyork:അങ്ങിനെ 25 വർഷങ്ങൾക്ക് ശേഷം ഇൻറർനെറ്റ് എക്സ്പ്ലോറർ (Internet Explorer) വിൻഡോസിൽ നിന്നും വിട വാങ്ങുകയാണ്.യൂസർമാർക്ക് അപ്ഡേറ്റിലൂടെ ഇനിമുതൽ എഡ്ജ് ബ്രൌസറാണ് ലഭ്യമാവുന്നത്.

അടുത്ത വർഷം ജൂൺ 22 ഒാടു കൂടി പൂർണമായും എക്സ്പ്ലോറർ വിൻഡോസിൽ (Windows) നിന്നും ഒഴിവാക്കും. എക്ല്പ്ലോററിന് യൂസർമാരില്ലാതായിട്ട് നാളുകളായി. ഗൂഗിൾ ക്രോം,മോസില്ല അടക്കമുള്ള ബ്രൌസറുകളുടെ പോലും യൂസർമാർ എക്സ്പ്ലോററിനില്ലന്നതാണ് സത്യം.

ALSO READ: Internet Speed:വേഗതയിൽ റിലയൻസ് ജിയോ മുന്നിൽ,അപ് ലോഡിങ്ങിൽ മുന്നിൽ വോഡാഫോൺ

എക്സ്പ്ലോററിന് പകരമായി എഡ്ജ് അവതരിപ്പിച്ചിട്ട് അധികം നാളുകൾ ആയിട്ടില്ല. ഫീച്ചറുകളിലും വേഗതയിലും എഡ്ജ് തന്നെയാണ് മുമ്പൻ എന്ന് വേണം പറയാൻ. മൈക്രോ സോഫ്റ്റ് ഒരു വർഷം മുൻപ് തന്നെ എക്സ്പ്ലോറർ നീക്കം ചെയ്യുന്നത് സംബന്ധിച്ച് വ്യക്തത വരുത്തിയിരുന്നു.

ALSO READ: Snapdragon 865 SoC യുമായി Samsung Galaxy S20 FE 4G എത്തി; എന്താണ് പ്രത്യേകത? ഇന്ത്യയിൽ ഉടനെത്തുമോ?

1995ലാണ് ആദ്യമായി വിൻഡോസ് ഇൻറർനെറ്റ് എക്സ്പ്ലോറർ അവതരിപ്പിക്കുന്നത്. അവിടുന്നിങ്ങോട്ട് രാജ്യാന്തര തലത്തിൽ മികച്ച പ്രകടനമായിരുന്നു എക്സ്പ്ലോററിന് ലഭിച്ചത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Read More