ന്യൂഡൽഹി: പാകിസ്ഥാന്റെ സ്വാതന്ത്ര്യദിനമായ ഇന്നലെ അവരുടെ വെബ്സൈറ്റുകളില്‍ ഇന്ത്യന്‍ ഹാക്കര്‍മാരുടെ ആക്രമണം. ലുലുസെക് ഇന്ത്യ എന്നറിയപ്പെടുന്ന ഇന്ത്യന്‍ ഹാക്കര്‍മാരുടെ സംഘമാണ് ഇതിനു പിന്നിലെന്നാണ് കരുതുന്നത്.
പ്രതിരോധം, കാലാവസ്ഥാ വ്യതിയാനം, പ്രവിശ്യാ ഏകോപനം, ജലവിഭവം, വൈദ്യുതി, ഐടി തുടങ്ങിയ മന്ത്രാലയങ്ങളുടെ വെബ്സൈറ്റുകളാണ് ആക്രമിക്കപ്പെട്ടത്. ഇന്ത്യയ്ക്ക് അനുകൂലമായ മുദ്രാവാക്യങ്ങള്‍ ഇവയില്‍ രേഖപ്പെടുത്തിയിരുന്നതുകൊണ്ടാണ് ഇത് ഇന്ത്യന്‍ ഹാക്കര്‍മാരാണെന്നു കരുതുന്നത്. എന്നാല്‍ ഇതിനെക്കുറിച്ച് പാകിസ്ഥാന് ഗവണ്മെന്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല.