Home> Technology
Advertisement

ഇന്ത്യയുടെ ആദ്യ വനിതാ ഫോട്ടോജേര്‍ണലിസ്റ്റിന്‍റെ ജന്മദിനം ആഘോഷിച്ച് ഗൂഗിള്‍

ഇന്ന് ഡിസംബര്‍ 9. ഇന്ത്യയിലെ ആദ്യ വനിതാ ഫോട്ടോ ജേര്‍ണലിസ്റ്റ് എന്നറിയപ്പെടുന്ന ഹോമായ് വ്യാരവാലയുടെ ജന്മദിനമാണ് ഇന്ന്. ഈ ദിനത്തില്‍ അവര്‍ക്ക് ആദരവര്‍പ്പിച്ച് ഗൂഗിള്‍ ഡൂഡില്‍ പുറത്തിറക്കി. ക്യാമറയും പിടിച്ചു നില്‍ക്കുന്ന ഹോമായ് ആണ് ഇന്നത്തെ ഗൂഗിള്‍ ഡൂഡില്‍ .

ഇന്ത്യയുടെ ചരിത്രപ്രധാനമായ മൂഹൂർത്തങ്ങളിൽ പലതും ക്യാമറയിൽ പകർത്തിയ രാജ്യത്തെ ആദ്യത്തെ വനിതാ പത്ര ഛായാഗ്രാഹകയായിരുന്നു ഹോമായ് വ്യാരവാല. രണ്ടാം ലോകമഹായുദ്ധം, ഇന്ത്യൻ സ്വാതന്ത്ര്യസമരം, ബംഗാൾ വിഭജനം, റെഡ്‌ഫോർട്ടിൽ ആദ്യമായി ദേശീയ പതാക ഉയർത്തുന്നത് ഇവയെല്ലാം അവരുടെ ക്യാമറയിലൂടെ ചരിത്രത്തിന്‍റെ താളുകളിലെ മായാത്ത ചിത്രങ്ങളായി. പാകിസ്താനിലേക്ക് യാത്രതിരിക്കുന്നതിന് മുമ്പ് വ്യാകുലനായി കാണപ്പെട്ട ജിന്നയുടെ പടം, ഗാന്ധിജിയുടെ വിയോഗവേളയിലെ ദൃശ്യങ്ങൾ എന്നിവയും പ്രസിദ്ധങ്ങളായിരുന്നു.

1913-ൽ തെക്കൻ ഗുജറാത്തിലെ നവ്സാരിയിൽ ഒരു പാഴ്‌സി കുടുംബത്തിൽ ജനിച്ച ഹോമായ് ' ഡാൽഡ 13 ' എന്ന പേരിലും അറിയപ്പെട്ടു. ജെ. ജെ. സ്‌കൂൾ ഓഫ് ആർട്‌സ് വിദ്യാർഥിനിയായിരിക്കെയാണ് ഫോട്ടോഗ്രാഫിയിൽ ആകൃഷ്ടയാവുന്നത്. പിന്നീട് ജീവിത പങ്കാളിയായ മനേക് ഷാ വ്യാരവാല ആയിരുന്നു പ്രചോദനം. 

ആദ്യചിത്രം ബോംബെക്രോണിക്കിളിൽ പ്രസിദ്ധീകരിച്ചു. പിന്നീട് ബ്രിട്ടീഷ് ഇൻഫർമേഷൻ സർവീസിന്റെ ഡൽഹി ബ്യൂറോയിൽ ഫോട്ടോഗ്രാഫറായി. ഒപ്പം ഓൺലുക്കറിലും ടൈമിലും ഫോട്ടോകൾ പ്രസിദ്ധീകരിച്ചു. പിന്നീട് ബോംബെ ആസ്ഥാനമായി ഇല്ലസ്‌ട്രേറ്റഡ് വീക്ക്‌ലിയിൽ ചേർന്നു. ജവാഹർലാൽ നെഹ്രുവായിരുന്നു ഹോമായുടെ ക്യാമറയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട വ്യക്തി. ഗാന്ധിജിയുടെ ചിത്രവും ഹോമായ് ക്യാമറയിൽ പകർത്തി. 1938മുതൽ 73വരെ വാർത്താ ഫോട്ടോഗ്രാഫി രംഗത്ത് സജീവമായി നിന്ന ഹോമായ് പിന്നീട് രംഗത്തുനിന്ന് സ്വമേധയാ പിന്മാറുകയായിരുന്നു. 2012 ജനുവരി 15 ന് അന്തരിച്ചു.

Read More