Home> Technology
Advertisement

ചന്ദ്രയാൻ-1 പേടകത്തെ അമേരിക്കൻ സ്പേസ് ഏജൻസിയായ നാസ കണ്ടെത്തി

ഇന്ത്യയുടെ ആദ്യ ചന്ദ്ര ദൗത്യമായ ചന്ദ്രയാൻ-1 പേടകത്തെ അമേരിക്കൻ സ്പേസ് ഏജൻസിയായ നാസ കണ്ടെത്തി. പൂർണമായും വിജയമായിരുന്ന ചന്ദ്രയാൻ-1 പേടകം പത്തുമാസത്തെ ദൗത്യത്തിനുശേഷം 2009-മാർച്ച് 29നാണ് നിലച്ചത്. പേടകം കണ്ടെത്തുന്നതിനായി ലോകത്തിലെ ഏറ്റവും മികച്ച റഡാർ സംവിധാനമാണ് ഉപയോഗിച്ചതെന്ന് നാസ അറിയിച്ചു.

ചന്ദ്രയാൻ-1 പേടകത്തെ അമേരിക്കൻ സ്പേസ് ഏജൻസിയായ നാസ കണ്ടെത്തി

ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ ചന്ദ്ര ദൗത്യമായ ചന്ദ്രയാൻ-1 പേടകത്തെ അമേരിക്കൻ സ്പേസ് ഏജൻസിയായ നാസ കണ്ടെത്തി. പൂർണമായും വിജയമായിരുന്ന ചന്ദ്രയാൻ-1 പേടകം പത്തുമാസത്തെ ദൗത്യത്തിനുശേഷം 2009-മാർച്ച് 29നാണ് നിലച്ചത്. പേടകം കണ്ടെത്തുന്നതിനായി ലോകത്തിലെ ഏറ്റവും മികച്ച റഡാർ സംവിധാനമാണ് ഉപയോഗിച്ചതെന്ന് നാസ അറിയിച്ചു. 

തങ്ങൾക്ക്​ നാസയുടെ എൽ.ആർ.ഒ സാറ്റ്​ലെറ്റും ഐ.എസ്.ആർ.ഒയുടെ ചന്ദ്രയാൻ ഒന്നും ഇത്തരത്തിൽ കണ്ടെത്താൻ കഴിഞ്ഞതായി നാസ അറിയിച്ചു. തങ്ങളുടെ ബഹിരാകാശ വാഹനം ക​ണ്ടെത്തുന്നത്​ എളുപ്പമായിരുന്നുവെന്ന്​ അറിയിച്ച നാസ ഇന്ത്യയുടെ ചന്ദ്രയാൻ-1 കണ്ടെത്തുന്നത്​ ബുദ്ധിമുട്ടേറിയ കാര്യമാണെന്നും പറഞ്ഞു.

നാസയുടെ പുതിയ റഡാറിലൂടെയാണ്​ ഭൂമിയിൽ നിന്ന്​ ലക്ഷക്കണക്കിന്​ കിലോ മീറ്ററുകൾ ദൂരെയുള്ള വസ്​തുക്കൾ കണ്ടെത്തിയത്​. ച​ന്ദ്രയാൻ–1നെ റഡാറിനുള്ള കൃത്യമായ ലക്ഷ്യമായിരുന്നുവെന്നും നാസ ഉദ്യോഗസ്ഥർ അറിയിച്ചു. 

Read More