Home> Technology
Advertisement

കാത്തിരിപ്പിന് വിരാമം: ബിഎസ്എന്‍എല്‍ 5ജി ഉടന്‍!!

3ജിയും 4ജിയുമൊക്കെ പഴങ്കഥയാക്കാന്‍ ഒരുങ്ങി പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്‍.

കാത്തിരിപ്പിന് വിരാമം: ബിഎസ്എന്‍എല്‍ 5ജി ഉടന്‍!!

ഹൈദരാബാദ്: 3ജിയും 4ജിയുമൊക്കെ പഴങ്കഥയാക്കാന്‍ ഒരുങ്ങി പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്‍.

ആഗോള വ്യാപകമായി 5ജി അവതരിപ്പിക്കുമ്പോള്‍ തന്നെ ഇന്ത്യയിലും സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് ബിഎസ്എന്‍എല്‍ ചീഫ് ജനറല്‍ മാനേജര്‍ അനില്‍ ജെയ്ന്‍. 

ബിഎസ്എന്‍എല്ലിന് മുമ്പ് രാജ്യത്ത് ആരും 5ജി അവതരിപ്പിക്കില്ലെന്നും 2020 ജൂണോടെ ലോകത്തൊട്ടാകെ 5ജി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

രാജ്യത്ത് ഇതുവരെ ബിഎസ്എന്‍എല്‍ 4ജി നെറ്റ് വര്‍ക്ക്ര്‍ കൊണ്ടുവരാതിരുന്നത്‍ വലിയ നഷ്ടമായെന്നും അതിനെ മറികടക്കുകയാണ് ബിഎസ്എന്‍എല്ലിന്‍റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. 

5ജി നടപ്പാക്കുന്നതിന്‍റെ ഭാഗമായി നോക്കിയ, എന്‍ടിടി അഡ്വാന്‍സ് ടെക്‌നോളജി തുടങ്ങിയ ആഗോള ഓപ്പറേറ്റര്‍മാരുമായി ബിഎസ്എന്‍എല്‍ ഇതിനകം കരാറിലെത്തിയിട്ടുണ്ട്. 

നടപ്പ് സാമ്പത്തിക വര്‍ഷം 50 ലക്ഷം പുതിയ വരിക്കാരെ നേടാനാകുമെന്നാണ് ബിഎസ്എന്‍എല്‍ കരുതുന്നത്. അതിനായി ബ്രോഡ്ബാന്‍ഡ്, ലാന്‍ഡ്‌ലൈന്‍ തുടങ്ങിയ മേഖലയില്‍ വിവിധ പ്രൊമോഷണല്‍ പ്ലാനുകളും അവതരിപ്പിക്കുന്നുണ്ട്. 

സിം ഇല്ലാതെ ഇന്‍റര്‍നെറ്റ് ടെലിഫോണ്‍ സംവിധാനത്തിലൂടെ ഫോണ്‍ കോളുകള്‍ വിളിക്കാന്‍ സാധിക്കുന്ന  'വിംഗ്സ് ആപ്' പ്രവര്‍ത്തനം ആരംഭിക്കും എന്ന വാര്‍ത്തയുടെ പിന്നാലെയാണിത്‌.   

ഏറ്റവും പുതിയ ഹൈടെക് സാങ്കേതിക വിദ്യയാണ് 'വിംഗ്സ് ആപ്'. ഈ ആപ് വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ കോള്‍ ചെയാന്‍ സാധിക്കു.  ഇന്‍റര്‍നെറ്റ്, വൈഫൈ സേവനത്തിലൂടെ ബിഎസ്‌എന്‍എല്‍ ഉപഭോക്താവിന് ഇനി ഏതൊരു നമ്പറിലേക്കും ബന്ധപ്പെടാനാകും.

Read More