Home> Technology
Advertisement

BSNL ഉപഭോക്തക്കളുടെ ശ്രദ്ധയ്ക്ക് : നിങ്ങൾക്ക് KYC വിവരങ്ങൾ ചോദിച്ച് മെസേജുകൾ വരും, കാരണം ഇതാണ്

എസ്എംഎസ് വഴി കെവൈസി വിവരങ്ങൾ ചോർത്തിയെടുക്കുക എന്നാണ് തട്ടിപ്പിന്റെ ലക്ഷ്യമെന്ന് ബിഎസ്എൻഎൽ അറിയിക്കുന്നത്. കെവൈസി വിവരങ്ങൾ നൽകിയില്ലെങ്കിൽ ഫോൺ ബന്ധം വിച്ഛേദിക്കപ്പെടുമെന്നാണ് ലഭിക്കുന്ന എസ്എംഎസിന്റെ ഉള്ളടക്കം.

BSNL ഉപഭോക്തക്കളുടെ ശ്രദ്ധയ്ക്ക് : നിങ്ങൾക്ക് KYC വിവരങ്ങൾ ചോദിച്ച് മെസേജുകൾ വരും, കാരണം ഇതാണ്

New Delhi : BSNL ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് KYC വിവരങ്ങൾ ചോർത്തി തട്ടിപ്പ് നടത്താൻ ശ്രമം. വ്യാപകമായി ഉപഭോക്താക്കളുടെ നമ്പറുകളുലേക്ക് ഇത്തരത്തിൽ എസ്എംഎസ്കൾ (SMS) വന്ന സാഹചര്യത്തിലാണ് ബിഎസ്എൻഎൽ മുന്നറിയിപ്പുമായി എത്തിയിരിക്കുന്നത്.

എസ്എംഎസ് വഴി കെവൈസി വിവരങ്ങൾ ചോർത്തിയെടുക്കുക എന്നാണ് തട്ടിപ്പിന്റെ ലക്ഷ്യമെന്ന് ബിഎസ്എൻഎൽ അറിയിക്കുന്നത്. കെവൈസി വിവരങ്ങൾ നൽകിയില്ലെങ്കിൽ ഫോൺ ബന്ധം വിച്ഛേദിക്കപ്പെടുമെന്നാണ് ലഭിക്കുന്ന എസ്എംഎസിന്റെ ഉള്ളടക്കം.

ALSO READ : BSNL ന്റെ പുത്തൻ 249 രൂപ പ്ലാനിൽ‌ Double Data യും സൗജന്യ കോളിംഗും ലഭിക്കും

8582909398 എന്ന നമ്പറിൽ നിന്നും മറ്റ് ചില എസ്എംഎസ് ഹെഡുകളിൽ നിന്നാണ് മെസേജുകൾ ലഭിക്കുന്നത്. എന്നാൽ എസ്എംഎസ് ലഭിച്ച നമ്പറിലേക്ക് തിരികെ വിളിച്ചാൽ ബിഎസ്എൻഎല്ലിന്ഫെ കെവൈസി വിഭാഗമാണെന്നാണ് ലഭിക്കുന്ന വിവരം. 

ALSO READ : BSNL BROADBAND PLANS: 300Mbps സൂപ്പർഫാസ്റ്റ് ഇന്റർനെറ്റ് വേഗതയും 4TB ഡാറ്റയും

എന്നാൽ ബിഎസ്എൻഎല്ലിന് മുകളിൽ പറഞ്ഞിരിക്കുന്ന നമ്പറുമായി യാതൊരു ബന്ധമില്ലന്നാണ് ഉപഭോക്താക്കൾക്ക് അധികൃതർ മുന്നറിയിപ്പ് നൽകി. ഉപഭോക്താക്കളുടെ കെവൈസി രേഖകൾ ശേഖരിച്ച് ബാങ്കിങ് മേഖലയിൽ തട്ടിപ്പ് നടത്താനുള്ള ശ്രമമെന്ന് ബിഎസ്എൻഎല്ലിന്റെ നിഗമനം.

ALSO READ : BSNL Offer: വെറും 47 രൂപയ്ക്ക് 28 ദിവസത്തെ കോളിംഗും 1 ജിബി ഡാറ്റയും

കെവൈസി വിവരങ്ങൾ ബിഎസ്എൻഎല്ലിന്റെ കസ്റ്റമർ സർവീസുമായി മാത്രമാണ് കൈകാര്യം ചെയ്യുന്നതെന്നും, ഇത്തരത്തിലുള്ള തട്ടിപ്പികൾക്ക് മറുപടി നൽകരുതെന്ന് ബിഎസ്എൻഎൽ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
Read More