Home> Technology
Advertisement

Meta Layoffs: പിരിച്ചുവിടലിന് ശേഷം അടുത്ത ഷോക്ക്!! ജീവനക്കാരുടെ ബോണസ് ലക്ഷ്യമിട്ട് മെറ്റ

Meta Layoffs: രണ്ട് തവണകളിലായി ഇതിനോടകം 21,000 ജീവനക്കാരെയാണ് മെറ്റ പിരിച്ചുവിട്ടത്. അതിനുശേഷവും ചിലവ് കുറയ്ക്കാനുള്ള ശ്രമമാണ് മെറ്റ നടത്തുന്നത്.

Meta Layoffs: പിരിച്ചുവിടലിന് ശേഷം അടുത്ത ഷോക്ക്!! ജീവനക്കാരുടെ ബോണസ് ലക്ഷ്യമിട്ട് മെറ്റ

Meta Layoffs: ജീവനക്കാരെ പിരിച്ചു വിട്ടതിന് ശേഷം ചെലവ് ചുരുക്കലിനുള്ള അടുത്ത  നടപടികളിലേയ്ക്ക് മെറ്റ കടക്കുന്നതായി റിപ്പോര്‍ട്ട്. അതായത്, അവശേഷിച്ച ജീവനക്കാരുടെ ബോണസ് ആണ് ഇനി കമ്പനി ലക്ഷ്യമിടുന്നത്. 

രണ്ട് റൗണ്ടുകളിലായി ഇതിനോടകം  21,000 ജീവനക്കാരെയാണ് മെറ്റ പിരിച്ചുവിട്ടത്. അതിനുശേഷവും ചിലവ് കുറയ്ക്കാനുള്ള ശ്രമമാണ് മെറ്റ നടത്തുന്നത്.  

Also Read:  

ജീവനക്കാർക്ക് അവരുടെ പ്രകടന അവലോകനങ്ങൾക്ക് മോശം റേറ്റിംഗ് നൽകി മെറ്റ അടുത്തിടെ വാര്‍ത്ത‍ സൃഷ്ടിച്ചിരുന്നു. അന്നുമുതല്‍ ജീവനക്കാര്‍ ആശങ്കയിലായിരുന്നു. മെറ്റ ഈ വര്‍ഷം മാര്‍ച്ച്‌ വരെ  21,000 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ബോണസ് ലഭിച്ചതായി സൂചിപ്പിക്കുന്ന ഇമെയിൽ ലഭിക്കുമോ അല്ലെങ്കിൽ തങ്ങളെ പുറത്താക്കിയതായി പ്രസ്താവിക്കുന്ന ഇമെയില്‍ ലഭിക്കുമോ എന്ന ആശങ്കയിലാണ് ഇപ്പോഴും മെറ്റ ജീവനക്കാര്‍. 

ആ അവസരത്തിലാണ് അവശേഷിച്ച ജീവനക്കാരുടെ ബോണസ് വെട്ടിക്കുറയ്ക്കുമെന്ന സൂചനകള്‍ പുറത്തു വരുന്നത്.  ജീവനക്കാരെ പിരിച്ചു വിട്ടതിന് ശേഷം മെറ്റ കൂടുതൽ ചെലവ് കുറയ്ക്കാൻ ശ്രമിക്കുകയാണ്. അതിന്‍റെ ഭാഗമായാണ് ജീവനക്കാരുടെ ബോണസ് വെട്ടിക്കുറയ്ക്കാന്‍ കമ്പനി തീരുമാനിക്കുന്നത്‌. 

വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് അനുസരിച്ച്, അവരുടെ പ്രകടന അവലോകനങ്ങളിൽ 'പ്രതീക്ഷകൾക്കപ്പുറമുള്ള' റേറ്റിംഗ് ലഭിച്ച ജീവനക്കാർക്ക് അവരുടെ ബോണസിന്‍റെയും നിയന്ത്രിത സ്റ്റോക്ക് അവാർഡിന്‍റെയും ഒരു ചെറിയ ശതമാനം മാത്രമേ ലഭിക്കൂ, അത് 2024 മാർച്ചിൽ ലഭിക്കും. അതായത്, 65 ശതമാനം ബോണസ് മാത്രമേ ലഭിക്കൂ എന്നാണ് സൂചനകള്‍. 

കഴിഞ്ഞ വർഷം നവംബറിൽ മെറ്റ 11,000 ജീവനക്കാരെ അല്ലെങ്കിൽ 13% തൊഴിലാളികളെ പിരിച്ചുവിട്ടതിന് നാല് മാസത്തിന് ശേഷമാണ് 10,000 ജീവനക്കാരെക്കൂടി പിരിച്ചു വിട്ടത്. മെറ്റയില്‍ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്ന് സെപ്റ്റംബര്‍ അവസാനം തന്നെ സക്കര്‍ബര്‍ഗ് മുന്നറിയിപ്പ് നല്‍കിയിരുന്നു. 

മാറുന്ന വിപണിക്ക് അനുസൃതമായി ചെലവുകള്‍ വെട്ടിക്കുറയ്ക്കാനും ടീമുകളെ പുന:ക്രമീകരിക്കാനും മെറ്റ നിര്‍ദ്ദേശിക്കുന്നു. മിഡിൽ മാനേജര്‍മാരെയും പ്രവര്‍ത്തനരഹിതമായ പദ്ധതികളെയും വെട്ടിക്കുറയ്ക്കുമെന്നും മെറ്റ നേരത്തെ വ്യക്തമാക്കിയിരുന്നു. 

2023-നെ "കാര്യക്ഷമതയുടെ വർഷം" ആക്കാനാണ് മെറ്റയുടെ നീക്കം. 2023-ൽ ചെലവ് 89 ബില്യൺ ഡോളറിനും 95 ബില്യൺ ഡോളറിനും ഇടയിൽ നിലനിർത്താനാണ് മെറ്റ ലക്ഷ്യമിടുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Read More