Home> Technology
Advertisement

Airtel Prepaid Plans: മൂന്ന് മാസത്തേക്ക് എയർടെല്ലിൻറെ ഒരു കിടിലൻ പ്ലാൻ, ഇത്രയും ബെനഫിറ്റുകൾ

എയർടെല്ലിന്റെ 799 രൂപയുടെ പ്ലാനിന്റെ കാലാവധി 90 ദിവസമാണ്. ഈ പ്ലാനിലും ഉപഭോക്താക്കൾക്ക് മികച്ച ആനുകൂല്യങ്ങൾ ലഭിക്കും

Airtel Prepaid Plans: മൂന്ന് മാസത്തേക്ക് എയർടെല്ലിൻറെ ഒരു കിടിലൻ പ്ലാൻ, ഇത്രയും ബെനഫിറ്റുകൾ

ഉപഭോക്താക്കൾക്കായി എയർടെല്ലിന് നിരവധി പ്ലാനുകളുണ്ട്. നിങ്ങൾ എയർടെല്ലിൽ 3 മാസത്തെ പ്ലാനിനായി നോക്കുകയാണെങ്കിൽ, എയർടെല്ലിന്റെ 799 രൂപയുടെ പ്ലാൻ നിങ്ങൾക്ക് ഗുണകരമാണ്. ഈ പ്ലാൻ നിങ്ങളെ 90 ദിവസം വരെ റീചാർജ് ചെയ്യാതെ ടെൻഷൻ ഫ്രീ ആക്കും. ഇതിൽ, നിങ്ങൾക്ക് ആകെ 135 ജിബി ഡാറ്റ ലഭിക്കും. എയർടെല്ലിൻറെ മറ്റ് പ്ലാനുകളുമായി ഇത് താരതമ്യം ചെയ്ത് നോക്കാം.

എയർടെൽ 799 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

എയർടെല്ലിന്റെ 799 രൂപയുടെ പ്ലാനിന്റെ കാലാവധി 90 ദിവസമാണ്. ഈ പ്ലാനിലും ഉപഭോക്താക്കൾക്ക് അൺലിമിറ്റഡ് ലോക്കൽ കോളുകൾ, എസ്ടിഡി, റോമിംഗ് കോളുകൾ എന്നിവയുടെ സേവനം ലഭിക്കും. പ്ലാനിൽ ഉപഭോക്താക്കൾക്ക് പ്രതിദിനം 1.5 ജിബി വരെ ഡാറ്റ ലഭിക്കും. പ്രതിദിന പരിധി കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 64KBPS ആയി കുറയും. ഉപഭോക്താക്കൾക്ക് പ്രതിദിനം 100 എസ്എംഎസും പ്ലാനിൽ സൗജന്യമായി വാഗ്ദാനം ചെയ്യുന്നു. ഇതിനുപുറമെ, ഹലോ ട്യൂൺസ്, വിങ്ക് മ്യൂസിക്, ഫാസ്‌റ്റാഗിലെ ക്യാഷ്ബാക്ക്, അപ്പോളോ 24|7 സേവനവും ലഭ്യമാണ്. ഈ പ്ലാനിന്റെ ഒരു ദിവസത്തെ ചെലവ് നോക്കിയാൽ 8 രൂപ വരും. ഈ പ്ലാനിന്റെ പ്രത്യേകത ഉപഭോക്താക്കൾക്ക് 5G സേവനം വാഗ്ദാനം ചെയ്യുന്നു എന്നതാണ്.

എയർടെൽ 699 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

എയർടെല്ലിന്റെ 699 രൂപയുടെ പ്ലാനിന് 56 ദിവസത്തെ വാലിഡിറ്റിയുണ്ട്. ഈ പ്ലാനിലും ഉപഭോക്താക്കൾക്ക് അൺലിമിറ്റഡ് ലോക്കൽ കോളുകൾ, എസ്ടിഡി, റോമിംഗ് കോളുകൾ എന്നിവയുടെ സേവനം ലഭിക്കും. പ്ലാനിൽ ഉപഭോക്താക്കൾക്ക് പ്രതിദിനം 3 ജിബി ഡാറ്റ വരെ ലഭിക്കും. ഉപഭോക്താക്കൾക്ക് പ്രതിദിനം 100 എസ്എംഎസ് സൗജന്യമായി വാഗ്ദാനം ചെയ്യുന്നു. ഇതിനുപുറമെ, ഹലോ ട്യൂൺസ്, വിങ്ക് മ്യൂസിക്, ഫാസ്‌റ്റാഗിലെ ക്യാഷ്ബാക്ക്, അപ്പോളോ 24|7 സേവനവും ലഭ്യമാണ്. ഈ പ്ലാനിലും ഉപഭോക്താക്കൾക്ക് 5G സേവനം ലഭിക്കുന്നു.

എയർടെൽ 499 രൂപയുടെ പ്ലാൻ

എയർടെല്ലിന്റെ 499 രൂപ പ്ലാനിൽ നിങ്ങൾക്ക് പ്രതിദിനം 3 ജിബി ഡാറ്റ ലഭിക്കും. ഇതോടൊപ്പം പ്രതിദിനം 100 എസ്എംഎസുകളും അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് സേവനവും ലഭ്യമാണ്. ഈ പ്ലാനിലൂടെ നിങ്ങൾക്ക് ആമസോൺ പ്രൈമിന്റെ ആനുകൂല്യവും ലഭിക്കും. എന്നിരുന്നാലും, ഇത് 6 മാസത്തേക്ക് മാത്രമേ ലഭ്യമാകൂ. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ഹാൻഡ്‌സെറ്റ് പരിരക്ഷ, എക്‌സ്ട്രീം മൊബൈൽ പാക്ക്, വിങ്ക് മ്യൂസിക് പ്രീമിയം തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More