Home> Sports
Advertisement

Tokyo Olympics 2020: സെമിയില്‍ കാലിടറി Bajrang Punia; ഇനി ലക്ഷ്യം വെങ്കലം

റിയോ ഒളിമ്പിക്സിലെ വെങ്കല മെഡല്‍ ജേതാവായ അലിയേവിന് മത്സരത്തിലുടനീളം പൂനിയക്ക് മേല്‍ ആധിപത്യം നേടാൻ സാധിച്ചു

Tokyo Olympics 2020: സെമിയില്‍ കാലിടറി Bajrang Punia; ഇനി ലക്ഷ്യം വെങ്കലം

ടോക്യോ: ഒളിമ്പിക്സ് ഗുസ്തിയില്‍ (Wrestling) ഇന്ത്യൻ താരം ബജ്റംഗ് പൂനിയക്ക് സെമിയില്‍ തോല്‍വി. പുരുഷന്മാരുടെ 65 കിലോ ഫ്രീസ്റ്റൈലിലാണ് ബജ്റംഗ് പൂനിയ പരാജയപ്പെട്ടത്. അസര്‍ബൈജാന്‍റെ ഹജി അലിയെവിനോടാണ് പൂനിയ കീഴടങ്ങിയത്. 12-5 എന്ന സ്കോറിനായിരുന്നു (Score) തോല്‍വി.

ഇതോടെ ഗുസ്തിയില്‍ ഇന്ത്യയുടെ സ്വര്‍ണം, വെള്ളി മോഹങ്ങള്‍ക്ക് തിരിച്ചടിയായി. റിയോ ഒളിമ്പിക്സിലെ വെങ്കല മെഡല്‍ ജേതാവായ അലിയേവിന് മത്സരത്തിലുടനീളം പൂനിയക്ക് മേല്‍ ആധിപത്യം നേടാൻ സാധിച്ചു. സെമിയില്‍ പരാജയപ്പെട്ടെങ്കിലും താരത്തിന് വെങ്കല മെഡല്‍ പോരാട്ടം ബാക്കിയുണ്ട്.

ALSO READ: Tokyo Olympics 2020: പോരാടി കീഴടങ്ങിയ ഹോക്കി വനിതാ ടീമിനെ കൈവിടാതെ സര്‍ക്കാര്‍, പ്രഖ്യാപിച്ചത് കൈനിറയെ പാരിതോഷികങ്ങള്‍

ക്വാര്‍ട്ടറില്‍ ഇറാനിയൻ താരം മൊര്‍ത്തേസ ഗിയാസിയെ കീഴടക്കിയാണ് ബജ്റംഗ് പൂനിയ സെമിയില്‍ കടന്നത്. മത്സരത്തിന്‍റെ ഏറിയ പങ്കും മേല്‍ക്കൈ ഗിയാസിക്കായിരുന്നു. 0-1 എന്ന നിലയില്‍ തോല്‍വിയിലേക്ക് നീങ്ങിയ പൂനിയ അവസാന നിമിഷത്തില്‍ നിര്‍ണായകമായ രണ്ട് പോയിന്‍റുകള്‍ കരസ്ഥമാക്കിയാണ് അട്ടിമറി ജയം നേടിയത്. പ്രീ ക്വാര്‍ട്ടറില്‍ കിര്‍ഗിസ്ഥാന്‍റെ എര്‍നാസര്‍ അക്മതലിവിനെയാണ് പൂനിയ തോല്‍പ്പിച്ചത്. 

2018 ഏഷ്യന്‍ ഗെയിംസില്‍ പൂനിയ സ്വര്‍ണം നേടിയിട്ടുണ്ട്. നിലവില്‍ ടോക്യോ ഒളിമ്പിക്സില്‍ മൂന്ന് വെങ്കലവും രണ്ട് വെള്ളിയും ഉള്‍പ്പെടെ 5 മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
Read More