Home> Sports
Advertisement

തുടര്‍ച്ചയായി 11 പരമ്പരകള്‍ സ്വന്തം, റെക്കോര്‍ഡ് കുറിച്ച് ഇന്ത്യ!!

ദക്ഷിണാഫ്രിക്കയ്ക്ക് ഇന്നി൦ഗ്സ് പരാജയം സമ്മാനിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയപ്പോള്‍ പിറന്നത്‌ മറ്റൊരു റെക്കോര്‍ഡ് കൂടിയാണ്.

തുടര്‍ച്ചയായി 11 പരമ്പരകള്‍ സ്വന്തം, റെക്കോര്‍ഡ് കുറിച്ച് ഇന്ത്യ!!

പൂനെ: ദക്ഷിണാഫ്രിക്കയ്ക്ക് ഇന്നി൦ഗ്സ് പരാജയം സമ്മാനിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയപ്പോള്‍ പിറന്നത്‌ മറ്റൊരു റെക്കോര്‍ഡ് കൂടിയാണ്. 

സ്വന്തം നാട്ടില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ ടെസ്റ്റ് പരമ്പരകള്‍ സ്വന്തമാക്കുന്ന രാജ്യമായി മാറി ഇന്ത്യ!! ഇന്ത്യയുടെ ചുണക്കുട്ടികള്‍ തിരുത്തിയതോ ഓസ്ട്രേലിയയുടെ റെക്കോര്‍ഡും!!  

ഇന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെ കരസ്ഥമാക്കിയ പരമ്പര വിജയം, ഇന്ത്യ ഇന്ത്യയില്‍ നേടുന്ന തുടര്‍ച്ചയായ 11ാം പരമ്പര വിജയമായിരുന്നു. 

2012-13 മുതല്‍ ഇന്ത്യയില്‍ വച്ച്‌ നടന്ന എല്ലാ പരമ്പരകളും ഇന്ത്യയാണ് വിജയിച്ചത്. ഓസ്ട്രേലിയയുടെ പേരിലുള്ള തുടര്‍ച്ചയായ 10 ജയങ്ങള്‍ എന്ന റെക്കോര്‍ഡാണ് ഇന്ന് പഴങ്കഥയായത്. രണ്ട് തവണ ഓസ്ട്രേലിയ 10 തുടര്‍ പരമ്പരകള്‍ അവരുടെ നാട്ടില്‍ വച്ച്‌ വിജയിച്ചിരുന്നു. 2004 മുതല്‍ 2009 വരെ ആയിരുന്നു ഓസ്ട്രേലിയ അവസാനമായി 10 പരമ്പര ജയങ്ങള്‍ കുറിച്ച്‌ റെക്കോര്‍ഡ് ഇട്ടത്.

3 പരമ്പരകളുള്ള സീരീസില്‍ ആദ്യ 2 പരമ്പരകളും ജയിച്ചാണ് ഇന്ത്യ സീരീസ് സ്വന്തമാക്കിയത്. 

 

Read More